Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 18, 2026 3:04 pm

Menu

Published on October 8, 2013 at 11:59 am

ഇടുക്കി ഗോള്‍ഡിനെതിരെ പരാതിയുമായി ഹിന്ദു ഐക്യവേദി രംഗത്ത്

complint-against-idukki-gold

തിരുവനന്തപുരം:ആഷിക് അബുവിൻറെ പുതിയ ചിത്രമായ ഇടുക്കി ഗോള്‍ഡിനെതിരെ ഹിന്ദു ഐക്യവേദി തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി.ചിത്രത്തിൻറെ പരസ്യത്തിനായി ഹൈന്ദവ വികാരം വൃണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റര്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചു എന്നാരോപിച്ച് ഹിന്ദു ഐക്യവേദി ജില്ലാസെക്രട്ടറി സന്ദീപ്‌ തമ്പാനൂരാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
വിവാദ പോസ്റ്ററുമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് സംവിധായകന്‍ ആഷിക് അബു നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പോസ്റ്ററുമായി രംഗത്തെത്തിയ വാക്സ് ആപ്പിള്‍ കമ്പനിയാണ് ‘ഇടുക്കി ഗോള്‍ഡ്‌’ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതെന്നും, ഹൈന്ദവ ആരാധനാമൂര്‍ത്തിയായ പരമശിവന്‍ കഞ്ചാവ് വലിക്കുന്ന ചിത്രത്തിന്റെ വിവാദ പോസ്റ്റര്‍ വാക്സ് ആപ്പിളിൻറെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രചരിക്കുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പോസ്റ്ററിൻറെ ഉത്തരവാദിത്വം ഇടുക്കി ഗോള്‍ഡിൻറെ അണിയറപ്രവര്‍ത്തകര്‍ ഏറ്റെടുക്കാത്ത പക്ഷം പോസ്റ്റര്‍ ഡിസൈന്‍ ചെയ്ത വാക്സ് ആപ്പിള്‍ നിയമനടപടി നേരിടേണ്ടി വരുമെന്നാണ് സൂചന.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News