Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂ ജനറേഷന്‍ സംവിധായകന്‍ ആഷിക് അബുവും ന്യൂ ജനറേഷന്‍ നായിക റിമ കല്ലിങ്കലും തമ്മിലുള്ള വിവാഹം അടുത്ത മാസം ആദ്യം നടക്കും. ആഷിക് അബു തന്നെ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. സംവിധായകന്‍ എന്ന നിലയില്‍ ആഷികിന്റെയും നടിയെന്ന നിലയില്‍ റിമ കല്ലിങ്കലിന്റെയും ഗ്രാഫുയര്‍ത്തിയ സിനിമയായ 22 ഫീമെയില്‍ കോട്ടയത്തിന്റെ ഷൂട്ടിങ്ങ് സെറ്റില്‍ വെച്ചാണ് ഇരുവരുടെയും പ്രണയം പൊട്ടി മുളക്കുന്നത്. ഇതോടെ ഏറെ നാളത്തെ ഗോസിപ്പ് ചര്‍ച്ചകള്‍ക്കാണ് അന്ത്യമായിരിക്കുന്നത്.റിമയും ആഷികും പ്രണയത്തില്‍ ആണെന്ന തരത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഗോസിപ്പുകള്‍ ചൂടപ്പം പോലെ പടര്‍ന്നതോടെയാണ് റിമകല്ലിങ്കലുമായി താന്‍ പ്രണയത്തിലാണെന്ന് ആഷിക്ക് അബു തന്നെ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. പിന്നീട് നിരവധി പൊതു വേദികളിലും ആഷിക്കും റീമയും ഒന്നിച്ചാണ് എത്തിയിരുന്നത്.നവംബര്‍ ആദ്യ വാരത്തില്‍ നടക്കുന്ന വിവാഹം മിക്കവാറും കൊച്ചിയില്‍ വെച്ചായിരിക്കും എന്നാണ് സൂചന.
Leave a Reply