Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 21, 2026 9:36 pm

Menu

Published on October 15, 2013 at 10:19 am

കണ്ണൂരിൽ രണ്ടര വയസ്സുകാരനെ 24കാരി പീഡിപ്പിച്ചു

a-24-years-old-lady-arrested-for-molested-two-and-half-year-old-baby-in-kannur

കണ്ണൂര്‍:കണ്ണൂരിലെ പയ്യന്നൂരിൽ രണ്ടര വയസ്സുകാരനെ പീഡിപ്പിച്ച 23-കാരിയെ പോലിസ് അറസ്റ്റ് ചെയ്തു. കുഞ്ഞിനെ നോക്കാന്‍ വീട്ടില്‍ നിന്ന വേലക്കാരിയാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. രാമന്തളി കുരിശുമുക്കിലെ ലീമയാണ് പിഞ്ചുകുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലായത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ മാതാപിതാക്കള്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് യുവതിയെ കുട്ടിയെ നോക്കാന്‍ ഏല്‍പ്പിച്ചത്. പയ്യന്നൂര്‍ പോലീസ് സ്ഥലത്തെത്തി യുവതിയെ അറസ്റ്റ് ചെയ്തു.
കുട്ടിയുടെ ജനനേന്ദ്രിയത്തിലും ശരീരത്തിൻറെ മറ്റിടങ്ങളിലും നഖങ്ങളുമായി ഉപദ്രവിച്ച പാടുകളുണ്ട്. ഇത് ശ്രദ്ധയില്‍പെട്ട രക്ഷിതാക്കള്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നാണ് പീഡന വിവരം പുറത്തറിയുന്നത്.അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ യുവതിയെ രണ്ടാഴ്ചത്തേയ്ക്ക് റിമാന്റ് ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News