Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 23, 2026 2:11 pm

Menu

Published on October 16, 2013 at 11:15 am

‘ജഗതി ചേട്ടന്‍ അന്ന് ചെയ്‌തത് ശരിയല്ല ‘-രഞ്ജിനി ഹരിദാസ്

ranjini-haridas-said-against-jagathy-sreekumar-spoke-out-about-her-on-grand-finale-of-the-munch-star-singer-junior-stage

രഞ്ജിനി ഹരിദാസിൻറെ പുതിയ ചാനല്‍ ചര്‍ച്ച വീണ്ടും സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുകയായിരുന്നു. കൈരളി ടിവിയിലെ സ്റ്റാര്‍ റാഗിംഗില്‍ നടന്‍ ജഗതിയുമായുള്ള പ്രശ്‌നമെന്തായിരുന്നുവെന്ന ചോദ്യത്തിന് രഞ്ജിനി ഹരിദാസ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ചോദ്യത്തിന് മറുപടിയായി, ജഗതി ചേട്ടന്‍ ഈ അവസ്ഥയില്‍ കിടക്കുമ്പോള്‍ ചര്‍ച്ച ചെയ്യാന്‍ പാടില്ലാത്തതാണ്, അദ്ദേഹത്തിനോട് എനിക്ക് ബഹുമാനമാണ് എന്നാല്‍ അദ്ദേഹം അന്ന് പറഞ്ഞത് ശരിയല്ല, ഒരു ആങ്കര്‍ അഭിപ്രായം പറയരുതെന്ന് ജഗതി ചേട്ടന്‍ പറഞ്ഞു. നസ്രിയയെ കണ്ട് പഠിക്കണമെന്ന് പറഞ്ഞു. എന്നാല്‍ നസ്രിയയ്ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നത് ഞാനാണെന്നും രഞ്ജിനി പറഞ്ഞു. ജഗതി ചേട്ടന്‍ പറയുന്നത് പോലെയല്ല ഒരു അവതാരകയുടെ ജോലി. ജഡ്‌ജസിനെയും മത്സരാര്‍ത്ഥികളെയും ബന്ധിപ്പിക്കുക ഷോ ലൈവായി നിലനിര്‍ത്തുകയെന്നത് ഒരു അവതാരക വ്യക്തിപരമായി തീരുമാനിക്കുന്ന കാര്യമാണ്.
ജഗതിയുടെ നടപടിയെ വിമര്‍ശിക്കാനും രഞ്ജിനി മറന്നില്ല. ഇത്രയും വലിയൊരു ഷോയില്‍ അദ്ദേഹമെന്താണ് കയറി ചെയ്‌തത്. 45 മിനിറ്റോളം എന്നെ വിമര്‍ശിച്ചു. ആ ഷോയെക്കുറിച്ച് ഇന്ന് ആരെങ്കിലും ഓര്‍ത്താ‍ല്‍ ജഗതി ചേട്ടൻറെയും എൻറെയും ആ ഇഷ്യും മാത്രമേ ഓര്‍ക്കുകയുള്ളൂ. അത് ശരിയായില്ല. അതുകൊണ്ട് മാത്രമാണ് ഞാന്‍ പ്രതികരിച്ചതെന്നും രഞ്ജിനി ഹരിദാസ് പറയുന്നു. അദ്ദേഹത്തിന് എൻറെ ജോലിയെ ഇഷ്‌ടമല്ലെങ്കില്‍ വ്യക്തിപരമായി വിളിച്ചു പറയാമായിരുന്നു. അല്ലെങ്കില്‍ രണ്ട് വാക്ക് പറഞ്ഞ് നിര്‍ത്താമായിരുന്നു. എനിക്ക് പ്രതികരിക്കാന്‍ പറ്റുന്ന വേദിയായിരുന്നെങ്കില്‍ ഞാനും പ്രതികരിച്ചേനെ. നമ്മുക്കും ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കാമല്ലോ. എവിടെ എങ്ങനെ ചെയ്യണമെന്നത് ആലോചിച്ച് ചെയ്യണമെന്നും രഞ്ജിനി പറഞ്ഞു.
പ്രതികരിച്ചപ്പോള്‍ ചീപ്പ് പബ്ലിസിറ്റിയ്ക്കായാണ് ജഗതി ചേട്ടന്‍ പ്രതികരിച്ചത് എന്ന് പറഞ്ഞിരുന്നോ എന്ന ചോദ്യത്തിന്, അങ്ങനെ പറഞ്ഞിരുന്നെന്നും, എനിക്ക് അങ്ങനെ തോന്നിയെന്നും രഞ്ജിനി പറയുന്നു. രഞ്ജിനി ഹരിദാസിനെ ഇന്‍സള്‍ട്ട് ചെയ്‌തിട്ട് ഒരു പബ്ലിസിറ്റിയുടെ കാര്യം ജഗതി ചേട്ടനുണ്ടോയെന്ന ചോദ്യത്തിന് അതിൻറെ ആവശ്യം ജഗതി ചേട്ടനില്ലെന്നും എന്നാല്‍ എനിക്ക് അങ്ങനെ തോന്നിയെന്നും രഞ്ജിനി വ്യക്തമാക്കുന്നു. എനിക്ക് ഇപ്പോഴും അങ്ങനെ തോന്നുന്നുണ്ട്. ഞാനും മനുഷ്യനല്ലേ, ചീപ്പ് പബ്ലിസിറ്റിയ്ക്കായുള്ള പ്രസ്‌താവനയായിരുന്നുവെന്ന തോന്നല്‍ എനിക്ക് ഇപ്പോഴും മാറിയിട്ടില്ലെന്നും രഞ്ജിനി പറയുന്നു.
അന്ന് താന്‍ പ്രതികരിക്കാതിരുന്നത് തൻറെ മാന്യതയാണ്. പ്രതികരിച്ചിരുന്നെങ്കില്‍ ആ ഷോ വളരെ വൃത്തികേടാകുമായരന്നെന്നും രഞ്ജിനി പറഞ്ഞു

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News