Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 25, 2026 12:26 pm

Menu

Published on October 25, 2013 at 9:49 am

നടന്‍ മുകേഷ് വിവാഹിതനായി

actor-mukesh-married

നടന്‍ മുകേഷ് പുനര്‍വിവാഹിതനായി. നര്‍ത്തകി മേതില്‍ ദേവികയെയാണ് മുകേഷ് പ്രണയിച്ചു വിവാഹം ചെയ്തത്. മരടിലെ മുകേഷിന്റെ വസതിയില്‍ വെച്ചായിരുന്നു വിവാഹം. മരടിലെ സബ് റജിസ്ട്രര്‍ ഓഫീസിലെത്തി ഇരുവരും വിവാഹം റെജിസ്റ്റര്‍ ചെയ്തു. തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിലെത്തി പ്രത്യേക പൂജകളും നടത്തി. പ്രശസ്ത ഭരതനാട്യം കലാകാരിയായ ദേവിക മുകേഷ് സംഗീത നാടക അക്കാദമി തലവനായിരിക്കെ ദേവിക ഇതില്‍ അംഗമായിരുന്നു. ഈ പരിചയം വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. കേന്ദ്രസാഹിത്യ അക്കാദമിയുടെ ഉസ്താദ് ബിസ്മില്ലാ ഖാന്‍ പുരസ്‌കാരം നേടിയിട്ടുള്ള ദേവിക കേരള കലാമണ്ഡലത്തില്‍ നൃത്താധ്യാപിക കൂടിയാണ്. തെന്നിന്ത്യന്‍ നടി സരിതയെ വിവാഹം കഴിച്ചിരുന്നു.എന്നാൽ 2007ല്‍ ഇവര്‍ വിവാഹമോചിതരാവുകയും ചെയ്തു . ആ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News