Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 25, 2026 12:09 pm

Menu

Published on October 25, 2013 at 10:47 am

ഒളിച്ചോടി വിവാഹിതരാകാന്‍ ശ്രമിച്ച കമിതാക്കളെ തലയറുത്തുകൊന്നു

brutally-killed-lovers

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ബന്ധുക്കൾ അറിയാതെ ഒളിച്ചോടി വിവാഹിതരാകാന്‍ ശ്രമിച്ച കമിതാക്കളെ തലയറത്തുകൊന്നു. കാണ്ഡഹാറിലെ ഇരുപതുകാരിയായ യുവതിക്കും കാമുകനുമാണ് ഈ ദുർയോഗമുണ്ടായത്. ഏറെക്കാലമായി ഇഷ്ടത്തിലായിരുന്ന ഇരുവരും ബന്ധുക്കളുടെ അനുമതിയില്ലാതെ വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ രണ്ടുപേരും വീട് വിട്ടിറങ്ങി. എന്നാല്‍ ഒളിച്ചോട്ടം മനസിലാക്കിയ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കമിതാക്കളെ പിന്തുടര്‍ന്നു. പിന്നെ തടഞ്ഞുവച്ചശേഷം നിഷ്ഠൂരമായി തലയറത്തു കൊല്ലുകയായിരുന്നു. ചൊവ്വാഴ്ച്ച ഒരു ശ്മശാനത്തിനു സമീപം ഇരുവരുടെയും മൃതദേഹം തലയറ്റ നിലയില്‍ കണ്ടെത്തി. സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചതായി പ്രവിശ്യ ഗവര്‍ണറുടെ വക്താവ് ഒമര്‍ സവാക് അറിയിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News