Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
രണ്ടാമതും വിവാഹിതനായ ചലച്ചിത്ര നടന് മുകേഷിനെതിരെ ആദ്യ ഭാര്യയും പ്രശസ്ത നടിയുമായ സരിത രംഗത്തെത്തി.താനുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്താതെയാണ് മുകേഷ് രണ്ടാമതും വിവാഹിതനായതെന്നാണ് സരിതയുടെ ആരോപണം. ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.
വിവാഹശേഷം പൊരുത്തക്കേടുകള്‍ ഉണ്ടായതിനാല്‍ പിരിഞ്ഞു ജീവിക്കുകയായിരുന്നു എന്ന് സരിത തന്നെ വ്യക്തമാക്കി.”തൻറെ സിനിമാ കരിയര്‍ നശിപ്പിച്ചത് മുകേഷാണ്.വിവാഹശേഷം സിനിമാഭിനയം തുടരാന്‍ മുകേഷ് അനുവദിച്ചില്ലെന്നും സരിത പറയുന്നു.
തൻറെ അമ്പത്തി മൂന്നാം വയസിലാണ് മുകേഷ് പ്രശസ്ത നര്‍ത്തകി മേതില്‍ ദേവികയെ വിവാഹം കഴിച്ചത്. മുപ്പത്തിയാറുകാരിയായ ദേവികയുടേയും രണ്ടാം വിവാഹമാണിത്. ഇവര്‍ക്ക് ആദ്യ വിവാഹത്തില്‍ ഒരാണ് കുഞ്ഞും ഉണ്ട്.1989-ലായിരുന്നു മുകേഷും സരിതയും തമ്മിലുള്ള വിവാഹം നടന്നത്.എന്നാല്‍ 2007ല്‍ ഇവര്‍ തമ്മിലുള്ള വിവാഹബന്ധം വേര്‍പെടുത്തിയെന്നാണ് പറയുന്നത്. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ട്.
Leave a Reply