Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 25, 2026 3:20 am

Menu

Published on October 29, 2013 at 11:04 am

അവിഹിതഗര്‍ഭം മറയ്‌ക്കാന്‍ നവജാതശിശുവിനെ ഉപേക്ഷിച്ചു

newborn-found-in-shopping-bag-near-roadside

നെടുങ്കണ്ടം: നവജാതശിശുവിനെ തുണിയില്‍ പൊതിഞ്ഞ്‌ ബിഗ്‌ഷോപ്പറിലാക്കി വഴിയരികില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.അവിഹിതഗര്‍ഭം പുറത്തറിയാതിരിക്കാനും സാമ്പത്തിക ബുദ്ധിമുട്ടു മൂലവുമാണ് അങ്ങനെ ചെയ്തതെന്നു മാതാവ് പറഞ്ഞു. മാതാവ്‌ പാറത്തോട്‌ സ്വദേശിനി കല്യാണി(42)യെ അറസ്‌റ്റ് ചെയ്തു. ഞായറാഴ്‌ച ഉച്ചയോടെയാണ്‌ നെടുങ്കണ്ടം ബി.എഡ്‌ കോളജിന്‌ സമീപത്തെ താന്നിമൂട്‌ റോഡില്‍ നിര്‍മാണത്തിലിരുന്ന വീടിനു മുന്‍വശത്ത്‌ ബിഗ്‌ഷോപ്പറിനുള്ളില്‍ ഉപേക്ഷിച്ചനിലയില്‍ കുട്ടിയെ കണ്ടെത്തിയത്‌. ബിഗ്‌ഷോപ്പറില്‍നിന്നു ലഭിച്ച സര്‍ക്കാര്‍ ആശുപത്രിയിലെ ചീട്ടിലുണ്ടായിരുന്ന മേല്‍വിലാസത്തില്‍ നിന്നാണ്‌ മാതാവിനെക്കുറിച്ചുള്ള സൂചന ലഭിച്ചത്‌. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ്‌ ഇവരെ പിടികൂടാനായത്. മൂന്നുവര്‍ഷം മുന്‍പ്‌ ഭര്‍ത്താവ്‌ ഉപേക്ഷിച്ച ഇവര്‍ നാലുമാസം മുൻപ് ശാന്തമ്പാറ ചേരിയാറില്‍നിന്നു പാറത്തോട്ടില്‍ എസ്‌റ്റേറ്റ്‌ ജോലിക്കായെത്തുകയായിരുന്നു. ഇവരെ റിമാന്‍ഡ്‌ ചെയ്‌ത്‌ കോട്ടയം സബ്‌ജയിലിലെ വനിതാ സെല്ലിലേയ്‌ക്ക്‌ അയച്ചു. കോടതി നിര്‍ദേശത്തേത്തുടര്‍ന്ന്‌ കുഞ്ഞിനെ താല്‍കാലികമായി രാജാക്കാട്‌ കരുണാഭവന്‍ അധികൃതരെ ഏല്‍പിച്ചിരിക്കുകയാണ്‌. കല്യാണിക്ക്‌ ഉപേക്ഷിക്കപ്പെട്ട കുട്ടി കൂടാതെ അഞ്ചു മക്കള്‍ കൂടിയുണ്ട്‌.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News