Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:07 pm

Menu

Published on November 20, 2013 at 11:32 am

കൊച്ചിയിൽ ഒന്‍പതാം ക്ലാസ് വിദ്യാർത്ഥിയുമായി അധ്യാപിക ഒളിച്ചോടി

teacher-make-off-with-9th-std-student

കൊച്ചി: ഒന്‍പതാം ക്ലാസ് വിദ്യാർത്ഥിയുമായി അധ്യാപിക ഒളിച്ചോടി. മൂന്നാം ദിവസം ഇരുവരെയും കൊച്ചിയില്‍ നിന്ന് പിടികൂടി. കോട്ടയത്താണ് സംഭവം നടന്നത്. എരുമേലി സ്വദേശിനിയായ അധ്യാപിക ഇന്ദുവാണ് തന്റെ വിദ്യാര്‍ത്ഥിയായ ഒമ്പതാം ക്ലാസുകാരനൊപ്പം ഒളിച്ചോടിയത്. എലിവാലിക്കര കോണ്‍വെന്റ് സ്‌കൂളിലെ അധ്യാപക വിദ്യാര്‍ത്ഥികളായ ഇവര്‍ തിങ്കളാഴ്ചയാണ് വീടുകളില്‍ നിന്നും ഇറങ്ങി പോയത്. വീട്ടില്‍ നിന്ന് വഴക്കിട്ടിറങ്ങിയ പിന്നാലെയാണ് വിദ്യാർത്ഥി ടീച്ചറോടൊപ്പം പോയത്. മകനെ കാണ്‍മാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് എരുമേലി പൊലീസ് അന്വേഷണം തുടങ്ങിയത്. ടീച്ചറും കുട്ടിയും ഒരുമിച്ച് എരുമേലിയില്‍ നിന്ന് ബസ് കയറിപ്പോവുന്നത് കണ്ടുവെന്നറിഞ്ഞതോടെയാണ് അന്വേഷണം ടീച്ചറിലേക്ക് നീണ്ടത്. തുടര്‍ന്ന് ഇരുവരെയും എറണാകുളത്ത് നിന്നും പോലീസ് കണ്ടെത്തുകയായിരുന്നു. ഇരുപത്തിയഞ്ചുകാരിയായ ഇന്ദുവും വിദ്യാർത്ഥിയും പ്രണയത്തിലായിരുന്നു.

Loading...

Comments are closed.

More News