Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലാല്‍ ജോസ് ദിലീപിനെ നായകനാക്കി ഒരുക്കുന്ന ‘ഏഴുസുന്ദര രാത്രികള്‍’ റിലീസിന് മുമ്പെ ലാഭം കൊയ്തു.ക്രിസ്മസിന് റിലീസ് നിശ്ചയിച്ചിരിക്കുന്ന സിനിമയ്ക്ക് 6.80 കോടി രൂപ സാറ്റലൈറ്റ് റൈറ്റായി മാത്രം ലഭിച്ചതായാണ് റിപ്പോര്‍ട്ട്.ഏഴു കോടി രൂപ കൊടുത്താണ് ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം ഒരു സ്വകാര്യ ചാനല്‍ സ്വന്തമാക്കിയിരിക്കുന്നത്.നേരത്തേ കുഞ്ഞനന്തന്റെ കട എന്ന മമ്മൂട്ടി ചിത്രമാണ് സാറ്റലൈറ്റിന്റെ കാര്യത്തില്‍ പ്രേക്ഷകരെ ഞട്ടിച്ചത്.5.75 കോടി രൂപ.തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിക്കുന്ന ദിലീപിനൊപ്പം കുടുംബപ്രേക്ഷകരുടെ ഇഷ്ടസംവിധായകന്‍ കൂടിയായ ലാല്‍ജോസ് കൂടി ചേരുമ്പോള്‍ സിനിമയില്‍ പ്രതീക്ഷകള്‍ ഏറെയാണ്.ഇത് തന്നെയാണ് ചാനല്‍ സംപ്രേക്ഷണ അവകാശത്തിനായി മത്സരം മുറുകിയതും.
Leave a Reply