Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തമിഴിലും തെലുങ്കിലും കത്തിജ്വലിച്ചു നിന്ന തൃഷയെ ഇപ്പോള്‍ കുറച്ചു കാലമായി അങ്ങനെ കാണാറില്ല.വിവാഹത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയതുകൊണ്ടാണ് താരം സിനിമയില്‍ നിന്ന് കുറച്ചകലം പാലിച്ചതെന്ന് ഗോസിപ്പുവീരന്മാര്‍ കഥയും മെനഞ്ഞു.എന്നാല്‍ വിവാഹമൊന്നും ഉണ്ടായിക്കണ്ടില്ല.മറിച്ച് തൃഷ വീണ്ടും തിരിച്ചുവരവിനൊരുങ്ങുകയാണ്.അതും കന്നടയില്‍ അരങ്ങേറ്റം കുറിച്ചുകൊണ്ട്.ഇതിനായി തന്നെ സമീപിച്ച കന്നഡചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് താരം ഡേറ്റ് നല്കിക്കഴിഞ്ഞതായിട്ടാണ് വാര്‍ത്തകള്‍. 2011 ല്‍ തെലുങ്കില്‍ വന്‍ വിജയം നേടിയ ഡൊക്കുഡുവിന്റെ കന്നഡ റിമേക്കില്‍ അഭിനയിക്കാന്‍ താരം സമ്മതിച്ചതായിട്ടാണ് വാര്‍ത്തകള്‍.കന്നഡത്തിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളായ പുനീത് രാജ്കുമാര് നായകനാകുന്ന ചിത്രത്തിനായി താരം ഒരുകോടി രുപ പ്രതിഫലം ചോദിച്ചതായും നിര്‍മ്മാതാക്കള്‍ സമ്മതിച്ചതായുമാണ് വാര്‍ത്തകള്‍.തെലുങ്കില്‍ മഹേഷ്ബാബുവും സാമന്തയും പ്രധാനവേഷത്തിലെത്തി വന്‍ വിജയം നേടിയ ചിത്രമാണ് ഡൊക്കുഡു. ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാകും കന്നഡത്തിലും എത്തുക.തമിഴിനെയും കന്നഡത്തെയും പോലെ വന്‍ ബജറ്റ് ചിത്രങ്ങള്‍ക്ക് അത്ര കേഴ്വിയില്ലാത്ത കന്നഡത്തില്‍ ത്രിഷയ്ക്ക് ഇത്രയും പ്രതിഫലം നല്കുന്നു എന്ന് കേട്ട് കണ്ണുതള്ളിയിരിക്കുകയാണ് മറ്റ് നായികമാര്‍ക്ക്.അതസമയം സാധാരണഗതിയില്‍ സിനിമകളെ നന്നായി സ്വീകരിക്കുന്നതാണ് കന്നഡത്തിലെ ശീലം.അതുകൊണ്ടു തന്നെ നിര്‍മ്മാതാക്കള്‍ക്ക് ഒട്ടും വേവലാതി ഇല്ലെന്നതാണ് കാര്യം.എന്തായാലും തമിഴിനെയും തെലുങ്കിനെയും വിട്ട് ഹിന്ദിയില്‍ അവസരം തേടിപ്പോയ താരത്തിന് അവിടെ ഗ്രിപ്പ് കിട്ടാഞ്ഞത് കൊണ്ടാണ് തിരികെ പോന്നതെന്നാണ് അസൂയക്കാരുടെ സംസാരം
Leave a Reply