Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on January 6, 2014 at 4:50 pm

മംമ്ത വെള്ളിത്തിരയിലേക്ക് തിരിച്ചു വരുന്നു.

mamtha-mohandas-to-make-her-comeback-to-films-after-cancer

നടിയും ഗായികയുമായ മംമ്ത മോഹന്‍ദാസ്  ചെറിയ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു. ബാബു നാരായണന്റെ ‘ടു നൂര്‍ വിത്ത് ലൗ’ എന്ന ചിത്രത്തിലൂടെയാണ് മംമ്ത തിരിച്ചെത്തുന്നത്. ജയഭാരതിയുടെ മകന്‍ ക്രിഷ് സത്താറാണ് മമതയുടെ നായകനായി വേഷമിടുന്നത്. ആസിഫ് അലിയും നിത്യാ മേനോനും  ചെയ്യാനിരുന്ന റോളാണ്  മമതയും ക്രിഷും ചെയ്യാനൊരുങ്ങുന്നത്. കനിഹ, മിത്ര കുര്യന്‍, ‘ടാ തടിയാ’ ഫെയിം ശേഖര്‍ മേനോന്‍ തുടങ്ങിയവരും ഈ  ചിത്രത്തിൽ വേഷമിടുന്നു.    കോഴിക്കോടിനെ പശ്ചാത്തലമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. ജനുവരി 20 ന് ചിത്രീകരണം  ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.
അര്‍ബുദ ബാധയേ തുടര്‍ന്ന് 2010 ൽ സിനിമയില്‍ നിന്ന് വിട്ടുനിന്ന ശേഷമാണ് മംമ്ത അഭിനയലോകത്തേക്ക് തിരിച്ചെത്തിയത്. എന്നാല്‍ ക്യാന്‍സര്‍ വീണ്ടും വില്ലന്റെ വേഷത്തില്‍ എത്തിയതോടെ മംമ്ത ഒരിക്കല്‍ കൂടി അഭിനയത്തിന്  ഇടവേള നല്‍കിയിരുന്നു.

Loading...

Comments are closed.

More News