Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 10:37 pm

Menu

Published on January 7, 2014 at 1:39 pm

മലബാറിലെ പാവങ്ങളുടെ പിതാവ് ഫാ.സുക്കോള്‍ അന്തരിച്ചു

father-l-m-sookol-passed-away

കണ്ണൂര്‍ : മലബാറിലെ പാവങ്ങളുടെ പിതാവെന്നറിയപ്പെടുന്ന ഫാ.എല്‍ .എം സുക്കോള്‍ (98) അന്തരിച്ചു. തിങ്കളാഴ്ച അര്‍ധരാത്രിയോടെയായിരുന്നു അന്ത്യം. ശ്വാസകോശ രോഗത്തെത്തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌ക്കാരം ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് പരിയാരം മരിയപുരം ദേവാലയ സെമിത്തേരിയില്‍ നടക്കും.

വടക്കേ ഇറ്റലിയില്‍ ആല്‍പ്‌സ് പര്‍വത മേഖലയില സര്‍നോനിക്കോ എന്ന ഗ്രാമത്തില്‍ ജൂസെപ്പെ-ബാര്‍ബറാ ദമ്പതിമാരുടെ മകനായി 1916 ഫിബ്രവരി എട്ടിന് ജനിച്ചു. 12 മത്തെ വയസ്സില്‍ സെമിനാരിയില്‍ ചേര്‍ന്നു. 1940 മാര്‍ച്ച് ഒമ്പതിന് പൗരോഹിത്യം സ്വീകരിച്ചു.1943 ല്‍ ഈശോസഭയില്‍ ചേര്‍ന്ന് പ്രത്യേക പരിശീലനം നേടി 1948 ഏപ്രിലില്‍ കോഴിക്കോട് മിഷന്റ ആസ്ഥാനമായ ക്രൈസ്റ്റ് ഹോളിലെത്തി.1948 ജൂണില്‍ വയനാട്ടിലെ ചുണ്ടേലില്‍ സേവനം തുടങ്ങി. ക്രൈസ്തവ കുറിച്യരുടെ ഇടവകയായ പള്ളിക്കുന്നായിരുന്നു അടുത്ത സേവനകേന്ദ്രം. 1954 ല്‍ കണ്ണൂരിലെ മാടായിയില്‍ നിയമിതനായി. ഏതാനും വര്‍ഷം മാടായിയും പഴയങ്ങാടിയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ശേഷം 1963 ല്‍ പട്ടുവം കേന്ദ്രമാക്കി. 1969 ല്‍ സി.പേത്രമോനിങ്മാന്‍ എന്ന ജര്‍മ്മന്‍ കന്യാസ്ത്രീക്ക് ദീന സേവന സഭ സ്ഥാപിക്കാന്‍ അച്ചന്‍ പ്രോത്സാഹനവും പിന്തുണയും നല്കി. 1972 മുതല്‍ പരിയാരത്തെ മരിയപുരമായിരുന്നു പ്രവര്‍ത്തന കേന്ദ്രം.1980ല്‍ അദ്ദേഹത്തിന്  ഇന്ത്യന്‍ പൗരത്വം ലഭിച്ചു. ഏത് വേദിയിലും മലയാളത്തില്‍ നിസ്സങ്കോചം പ്രസംഗിക്കാറുള്ള അദ്ദേഹം അനേകായിരങ്ങള്‍ക്ക് ക്രിസ്തീയ വിശ്വാസം പകര്‍ന്നുകാടുത്തു. ഇരുപതോളം വിശ്വാസ സമൂഹങ്ങള്‍ കെട്ടിപ്പടുക്കുകയും ചെയ്തു. പല മതസ്തർക്കുമായി  പതിനായിത്തോളം വീടുകള്‍ നിര്‍മ്മിച്ച് കൊടുക്കുകയും ചെയ്തിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News