Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 8:19 pm

Menu

Published on January 8, 2014 at 11:33 am

ത്രീഡി കണ്ണടയില്ലാതെയും കാണാം

the-first-3d-movie-you-can-watch-without-glasses

ത്രീഡി ഇനി മുതൽ കണ്ണട ഇല്ലാതെയും കാണാം.മൂന്നുവര്‍ഷം മുമ്പുതന്നെ പല കമ്പനികളും ത്രീഡി സംവിധാനമുള്ള  ടാബ്‌ലറ്റുകളും  സ്മാര്‍ട്ട് ഫോണുകളും പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍, അവയൊന്നും വിജയം നേടിയില്ല.കണ്ണട ഉപയോഗിച്ച് കിട്ടുന്ന ത്രീഡി ദൃശ്യാനുഭവം ഇവയ്ക്കൊന്നും നല്‍കാനായില്ല എന്നതുതന്നെയാണ്  കാരണം. അല്പം കൂടി മെച്ചപ്പെട്ട ത്രീഡി ടാബ്‌ലറ്റ് എല്‍.ജി. പുറത്തിറക്കിയെങ്കിലും ഇതിന് കണ്ണട ആവശ്യമായിരുന്നു.ഇതിൽ നിന്നെലാം   വ്യത്യസ്തമായി കണ്ണട ഇല്ലാതെ മികച്ച ത്രീഡി ദൃശ്യാനുഭവം ലഭിക്കുന്ന പുതിയ ഉത്പന്നം വിപണിയിൽ എത്തുന്നു.ഇതൊരു ടാബ്ലെറ്റ് ആണ്.  അമേരിക്കയിലെ ‘ഹാമക്കര്‍ സ്ലേമര്‍’ എന്ന ഇ-ടെയ്‌ലിങ് സ്ഥാപനമാണ്  ഈ ടാബ്ലെറ്റ് വിപണിയിൽ എത്തിക്കുന്നത്. ‘The No Glasses 3D Tablet’ എന്നാണ് ഇതിനു  പേരിട്ടിരിക്കുന്നത്‌ .ഇതിന്റെ ബുക്കിങ്  കമ്പനിയുടെ വെബ്‌സൈറ്റില്‍ ആരംഭിച്ചിട്ടുണ്ട്.ഡിസംബര്‍ 30 മുതല്‍ ടാബ്‌ലറ്റ് ലഭ്യമായിത്തുടങ്ങും.  349.95 ഡോളറാണ് (ഏകദേശം 21,400 രൂപ) വില.  ഇത്തരത്തിലുള്ള ലോകത്തിലെ ആദ്യ ടാബ്‌ലറ്റ് ആണിതെന്ന് കമ്പനി അവകാശപ്പെടുന്നു.നിറ്റെന്‍ഡോ ത്രീഡിഎസ് പോര്‍ട്ടബിള്‍ ഗെയിം കണ്‍സോളുകളില്‍ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യയാണ് ടാബ്‌ലറ്റിലുള്ളത്. വ്യത്യസ്ത പിക്‌സലുകളിലുള്ള ചിത്രങ്ങള്‍ ഓരോ കണ്ണിലും ദൃശ്യമാക്കുന്ന പ്രത്യേക പാളിയാണ് സ്‌ക്രീനിന്റെ പ്രത്യേകത.ഒരു കണ്ണില്‍ എത്തുന്ന ദൃശ്യത്തിന് അല്പം വ്യത്യസ്തമായതാണ് രണ്ടാമത്തെ കണ്ണില്‍ കാണുക. അതേസമയം, രണ്ടുംകൂടി ഒന്നായിട്ടായിരിക്കും അനുഭവപ്പെടുക. ഇതിലെ ത്രിമാന ദൃശ്യാനുഭവത്തിന്റെ രഹസ്യം ഇതാണ്.ഏത് കോണില്‍ നിന്ന് നോക്കിയാലും ദൃശ്യങ്ങള്‍ക്ക് വ്യക്തതക്കുറവ് ഉണ്ടാവില്ലെന്ന നേട്ടവുമുണ്ട്.കണ്ണുകള്‍ക്ക് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നും  ഇത് ഉണ്ടാക്കില്ല.  3ഡി വേണ്ടെങ്കില്‍ സാധാരണ ടാബ്‌ലറ്റ് പോലെയും ഉപയോഗിക്കാം. 2 ഡി ചിത്രങ്ങളും വീഡിയോകളും 3 ഡി ആയി കാണാനും സംവിധാനമുണ്ട്.1200X800 പിക്‌സല്‍ റെസലൂഷനിലുള്ള എട്ടിഞ്ച് എല്‍.സി.ഡി. ഡിസ്‌പ്ലേയാണ് ഈ ടാബിന്റേത്. 16 ജി.ബി.യാണ് ഇന്റേണല്‍ മെമ്മറി.12 പ്രോസസ്സര്‍, റാം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 32 ജി.ബി.വരെയുള്ള എസ്.ഡി.എച്ച്.സി. മെമ്മറികാര്‍ഡും യു.എസ്.ബി. ഫ്ലാഷ് ഡ്രൈവും ഉപയോഗിക്കാം. വൈ.ഫൈ. സൗകര്യവുമുണ്ട്. ‘കിറ്റ്കാറ്റ്’ പുതിയ വേര്‍ഷനിലേക്ക് കടന്നെങ്കിലും ആന്‍ഡ്രോയ്ഡ് 4.1 ജെല്ലിബീന്‍ ആണ് ഓപ്പറേറ്റിങ് സിസ്റ്റം.പിന്‍ക്യാമറ രണ്ട് മെഗാപിക്‌സലും മുന്‍ക്യാമറ 0.3 മെഗാപിക്‌സലുമാണ്. രണ്ട് മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ അഞ്ചുമുതല്‍ ഏഴ്മണിക്കൂര്‍ വരെ തുടര്‍ച്ചയായി ഉപയോഗിക്കാം. വീഡിയോ കൂടുതലായി കണ്ടാല്‍ ബാറ്ററി പെട്ടെന്ന് തീരുമെന്നര്‍ഥം.8.5 ഇഞ്ച് നീളവും 5.5 ഇഞ്ച് വീതിയും 0.75ഇഞ്ച് കനവുമുള്ള ടാബിന്റെ ഭാരം. 500 ഗ്രാമിനടുത്ത് വരും. ‘The No Glasses 3D Tablet’ എന്ന പേരില്‍ത്തന്നെ എന്താണ് ഉത്പന്നത്തിന്റെ പ്രത്യേകത എന്ന് കമ്പനി വ്യക്തമാക്കുന്നുണ്ട്. ഇലക്ട്രിക് റേസര്‍, സ്റ്റീം അയേണ്‍, ഇലക്ട്രിക് പെന്‍സില്‍ ഷാര്‍പനെര്‍, ഓട്ടോമാറ്റിക് കോഫി മേക്കര്‍, മൈക്രോവേവ് ഓവന്‍, ടെലിഫോണ്‍ ആന്‍സറിങ് മെഷീന്‍, കോഡ്‌ലെസ് ഫോണ്‍ തുടങ്ങി ഒട്ടേറെ ഉപകരണങ്ങള്‍ ആദ്യമായി അവതരിപ്പിച്ചത് ‘ഹാമക്കറാണ്’.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News