Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നു . ജയ അരിക്കാണ് വന്‍തോതില്‍ വില വര്‍ദ്ധിച്ചിരിക്കുന്നത്.ആന്ധ്രാപ്രദേശില്‍ നിന്നള്ള അരിയുടെ വരവ് കുറഞ്ഞതാണ് വിലയുയരാന്‍ കാരണം. ജയ അരിയുടെ വില ഡിസംബര്‍ ആദ്യവാരം 31രൂപയായിരുന്നു. ചില്ലറ വില്പന കേന്ദ്രങ്ങളില്‍ ഇപ്പോള്‍ വില 35 കടന്നു.മൊത്ത വിപണിയില്‍ വില 33ലെത്തി. ശബരിമല സീസണായതോടെ അരി കൊണ്ടുവരുന്നതിനുള്ള വാഗണുകളുടെ എണ്ണത്തില്‍ റയില്‍വേ കുറവു വരുത്തി. സിമന്റ് കൊണ്ടുവരുന്നത് കൂടുതല്‍ ലാഭകരമായതിനാല്‍ അരി എത്തിക്കാനായി വാഗണുകള്‍ വിട്ടു നല്കാന് റയില്‍വേ മടിക്കുന്നതായാണ് വ്യാപാരികൾ പറയുന്നത്.. വാഗണുകളില്‍ അരിയെത്തിക്കാന്‍ ക്വിന്റലിന് 170 രൂപയോളമേ ചെലവു വരൂ. എന്നാല്‍ റോഡ് മാര്‍ഗം അരിയെത്തുമ്പോള്‍ ക്വിന്റലിന് ചിലവ് 330 എത്തും. ഈ അധിക ചെലവും വഹിക്കേണ്ടി വരുന്നത് ഉപഭോക്താക്കളാണ്. ആന്ധ്രയില്‍ അടുത്ത സീസണ് തുടങ്ങാന്‍ ഏപ്രില്‍ മാസമാകും.അതുകൊണ്ടുതന്നെ അരി വില അടുത്തെങ്ങും കുറയില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.. പാചകവാതക വിലവര്‍ദ്ധനവിനു പുറമേ അരിവിലയും കുതിക്കുന്നത് സാധാരണക്കാരായ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു.
Leave a Reply