Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മലയാള സിനിമലോകത്തേക്ക് ആദ്യമായി പുരുഷനെ പുരുഷൻ പ്രണയിക്കുന്ന ഒരു സിനിമ വരുന്നു. എം ബി പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മൈ ലൈഫ് പാര്‍ട്ട്ണര്‍ എന്ന ചിത്രത്തിലാണ് ന്യൂ ജനറേഷന് പുതിയൊരു മുഖംനല്കുന്നത്. പുരുഷന്മാര്‍ക്കിടയില്‍ ഉള്ള സ്വവര്‍ഗാനുരാഗം ഇതിവൃത്തമാക്കിയാണ് ഈ സിനിമ വരുന്നത്. അമീര്‍ നിയാസും സുദേവ് നായറും പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തില്‍ രണ്ട് പുരുഷന്മാര്‍ തമ്മില്‍ ആഴത്തിലുള്ള ബന്ധത്തിന്റെ കഥയാണ് പറയുക. ചിത്രത്തിൽ നായികയായി അനുശ്രീയാണ് എത്തുന്നത്. എം.ബി പത്മകുമാർ തന്നെയാണ് തിരക്കഥാ രചനയും നിർവഹിക്കുന്നത്.
Leave a Reply