Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 7:13 am

Menu

Published on January 20, 2014 at 1:11 pm

നയൻതാരയ്ക്ക് ഒരു ചിത്രത്തിൽ അഭിനയിക്കാൻ 3 കോടി പ്രതിഫലം

nayanthara-salary-is-now-3-crores

ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ നയൻ‌താര മൂന്നുകോടി രൂപയാണ് പ്രതിഫലം വാങ്ങിയത്. ഇതോടെ  ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന  നായികമാരിൽ മുന്നിലെത്തിയിരിക്കുകയാണ് താരം .ഒരിക്കൽ നയൻതാര  ചിമ്പുവുമായുള്ള പ്രണയ പരാജയത്തെ തുടർന്ന് അഭിനയിക്കാൻ തയ്യാറായിരുന്നില്ല. എന്നാല്‍ ചോദിച്ച പ്രതിഫലം നൽകാമെന്ന് നിര്‍മാതാവ് സമ്മതിച്ചപ്പോൾ  പാണ്ഡ്യരാജിന്റെ ചിത്രത്തില്‍ അഭിനയി ക്കാന്‍ നയൻതാര തയ്യാറായി.  നയന്‍താരയ്ക്ക് വെല്ലുവിളി ഉയര്‍ത്തിയിരുന്ന നായികമാരായ തൃഷയും മീരാ ജാസ്മിനും തമിഴില്‍ നിന്ന് പൂര്‍ണമായും ഔട്ടായ സ്ഥിതിയാണ്.
ഗ്ലാമര്‍ വേഷത്തിലല്ലാതെയും തനിക്ക് അഭിനയിക്കാന്‍ കഴിയുമെന്ന് രാജാറാണിയിലൂടെ നയന്‍സ് തെളി യിച്ചിരുന്നു. തമിഴില്‍ ആറും തെലുങ്കില്‍ അഞ്ചും ചിത്രങ്ങള്‍ക്ക് നയന്‍താര ഡേറ്റു നല്‍കിക്കഴിഞ്ഞു.ഇപ്പോൾ  ചിമ്പുവിന്റെ നായികയായി വീണ്ടും അഭി നയിക്കാന്‍ തയാറായതോടെ നയന്‍താര വാര്‍ത്തകളില്‍ വീണ്ടും സ്ഥാനം പിടിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News