Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
100 ഡിഗ്രി സെല്‍ഷ്യസ് എന്ന ചിത്രത്തിനു വേണ്ടി മലയാളത്തിലെ നായികമാരായ മേഘ്‌നരാജ്, ശ്വേത മേനോന്‍, അനന്യ, ഭാമ എന്നിവർ പാടുന്നു. ‘പച്ച മഞ്ഞ ചുവന്ന വര്‍ണ്ണ’ എന്ന് തുടങ്ങുന്ന പാട്ടാണ് ഇവര്‍ പാടുന്നത്. ഒരുമിച്ച് പാടുക മാത്രമല്ല ഈ സിനിമയില്‍ ഇവര്‍ ഒരുമിച്ചു അഭിനയിക്കുകയും ചെയ്യുന്നു. സന്തോഷ് വര്‍മ്മയാണ് ചിത്രത്തിലെ ഗാനരചന. മലയാളത്തിലെ മിക്ക നായികമാരെക്കൊണ്ടും പാട്ട് പാടിച്ചിട്ടുള്ള ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്യുന്നത്. ഭാമയും അനന്യയും അനായാസം ഗാനം ആലപിച്ചതായി ഗോപി സുന്ദര്‍ പറഞ്ഞു. എന്നാൽ ശ്വേതയും മേഘ്‌നരാജും പാട്ട് പാടാന്‍ അല്പ്പം ബുദ്ധിമുട്ടി. രണ്ട് ഭാഗങ്ങളിലായി കഥ പറയുന്ന മലയാളത്തിലെ ആദ്യ ചിത്രം എന്ന പ്രത്യേകതയുമുണ്ട് 100 ഡിഗ്രി സെല്ഷ്യസിന്.സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്കിയാണ് ചിത്രം ഒരുക്കുന്നത്. നവാഗതനായ രാകേഷ് ഗോപാന്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്.
Leave a Reply