Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 10, 2026 12:14 pm

Menu

Published on January 21, 2014 at 5:16 pm

അമേരിക്കൻ പ്രസിഡണ്ട് ഒബാമയും ഭാര്യ മിഷലെയും വേർപിരിയുന്നു.

barack-obama-michelle-rumoured-to-get-divorced

ന്യൂയോര്‍ക്ക് :അമേരിക്കൻ പ്രസിഡണ്ട്‌ ബരാക് ഒബാമയും ഭാര്യ മിഷേലും വേര്പിരിയാൻ പോകുന്നതായി റിപ്പോർട്ടുകൾ. ഒബാമയുടെ പ്രസിഡന്‍സി കാലാവധി  കഴിയുന്നത്‌ വരെ കൂടെ നില്ക്കാനാണ് മിഷേലയുടെ തീരുമാനം. വെർപിരിയലിനു ശേഷം മിഷെലെ കുട്ടികൾക്കൊപ്പം വാഷിങ്ടണില്‍ തന്നെ ആയിരിക്കും.എന്നാൽ ഒബാമ താൻ ജനിച്ചു വളർന്ന ഹവായിലേക്ക് പോകുമെന്നാണ് റിപ്പോർട്ടുകൾ.ഡാനിഷ് പ്രധാനമന്ത്രിയായ  ഹെല്ലെ തോണിങ് ഷ്മിഡിറ്റിനോടൊപ്പം സെല്‍ഫൈ   ഫോട്ടോയെടുക്കാൻ പോസ് ചെയ്തതാണ് ഇവരുടെ ദാമ്പത്യത്തിന് വിള്ളലുകൾ വീഴാൻ കാരണം.ഈ ചിത്രത്തിൽ  മിഷേലയുടെ അതൃപ്തി കാണാമായിരുന്നു. എന്നാൽ ഇതിനു മുന്പേ അവർക്കിടയിൽ പ്രശ്നങ്ങൾ  തുടങ്ങിയിരുന്നതായാണ്  റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നെല്‍സണ്‍ മണ്ടേല അനുസ്മരണച്ചടങ്ങില്‍  പങ്കെടുക്കാനായി ഇരുവരും വന്നപ്പോൾ  മിഷലെ അതൃപ്തി പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.   ക്രിസ്മസ് ആഘോഷത്തിനായി കുടുംബസമേതം ഹവായിലെത്തിയ ഒബാമയും മിഷേലും തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടർന്ന്  മിഷലെയെ അവിടെ തനിച്ചാക്കി  ഒബാമ മക്കളുമായി മടങ്ങിയെന്നും വാർത്തകൾ സൂചിപ്പിക്കുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News