Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 10:48 am

Menu

Published on January 22, 2014 at 10:24 am

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് വിധി ഇന്ന്

judgement-in-t-p-candrashekaran-murder-case-today

റവല്യൂഷനറി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ  സ്ഥാപക നേതാവ് ടി.പി.ചന്ദ്രശേഖരന്റെ  വധക്കേസിന്റെ വിധി  ഇന്ന്. കോഴിക്കോട്  എരഞ്ഞിപ്പാലത്തെ  പ്രത്യേക കോടതിയിലാണ്  കേസിന്റെ വിധി പറയുന്നത്. എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയിലും  പരിസരത്തും പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.  രാവിലെ 11 മണിക്കുശേഷമായിരിക്കും  അഡീഷനല്‍ സെഷന്‍സ് ജഡ്ജി ആര്‍. നാരായണ പിഷാരടി വിധി പറയുന്നത്. ശിക്ഷയെ കുറിച്ച്  ഇരു ഭാഗം അഭിഭാഷകരുടെയും വാദം കേട്ടശേഷമാണ് ശിക്ഷ വിധിക്കുക.ടി.പി വധക്കേസിന്‍െറ വിധിയുമായി ബന്ധപ്പെട്ട് വടകര മേഖലയില്‍ കനത്ത സുരക്ഷ എർപ്പെടുത്തിയിട്ടുണ്ട്. സി.പി.എമ്മിന്‍െറ സംസ്ഥാന, ജില്ലാ,  നേതാക്കളടക്കം  76 പേര്‍ക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചെങ്കിലും വിചാരണ നേരിട്ട 36 പേരുടെ വിധിയാണ് ബുധനാഴ്ച പറയുന്നത്. ഇതില്‍ 11 പേര്‍ ജില്ലാ ജയിലില്‍ വിചാരണത്തടവുകാരും 25 പേര്‍ ജാമ്യത്തിലുമാണ്. 2012 മെയ്‌ 4നായിരുന്നു ടി.പി വധിക്കപെട്ടത്.ഏക മകന്‍ നന്ദുവിനെ ഹെല്‍മറ്റ് ഏല്‍പിച്ചശേഷം ബൈക്കില്‍ സുഹൃത്തിനെ കാണാന്‍ പോകവെ ഏഴംഗ സംഘം കാറിടിച്ച് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ശബ്ദംകേട്ട് ഓടിയടുത്ത നാട്ടുകാര്‍ക്കുനേരെ അക്രമിസംഘം ബോംബെറിഞ്ഞ് ഭീതി പരത്തിയ  ശേഷം രക്ഷപ്പെടുകയായിരുന്നു. വടകരക്കടുത്ത വള്ളിക്കാട് അങ്ങാടിയില്‍ വച്ച് വെട്ടേറ്റ ചന്ദ്രശേഖരന്‍ അവിടെ വച്ച് തന്നെ മരിച്ചിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News