Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 3:20 pm

Menu

Published on January 22, 2014 at 1:32 pm

ഐശ്വര്യ ബച്ചന്‍ അഭിനയരംഗത്തേക്ക് തിരിച്ചു വരുന്നു

aishwarya-rai-bachchan-to-comeback-in-a-mani-ratnam-film

ഐശ്വര്യ ബച്ചന്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചു വരുന്നു. വിവാഹത്തിനു ശേഷം വീട്ടുകാര്യങ്ങളും  പ്രസവവുമായി  സിനിമയിൽ നിന്ന് വിട്ടു നില്ക്കുകയായിരുന്നു ഐശ്വര്യ. ഇടയ്ക്ക് പരസ്യ ചിത്രങ്ങളിൽ  അഭിനയിച്ചിരുന്നു. ഇപ്പോൾ രണ്ടു വയസ്സു തികഞ്ഞ മകൾ ആരാധ്യ പ്ലേ സ്കൂളിൽ പോകാറുള്ളത് കൊണ്ട്  അവൾ പോയി കഴിഞ്ഞാൽ വീട്ടിൽ വേറെ ജോലിയൊന്നും ഉണ്ടാകാറില്ല. ഇതാണ് അഭിനയരംഗത്തേക്ക് തിരിച്ചുവരാൻ ഐശ്വര്യയെ പ്രേരിപ്പിച്ചത്. ഐശ്വര്യയെ ആദ്യമായി സിനിമയിലെത്തിച്ച മണിരത്‌നത്തിന്റെ ചിത്രത്തിൽ കൂടി തന്നെയാണ് ഐശ്വര്യ വീണ്ടും തിരിച്ചെത്തുന്നത്. ഐശ്വര്യ അഭിനയിക്കുന്നതിനോട് അഭിഷേകിനും അമിതാ ബച്ചനും താല്പര്യമാണ്. എന്നാൽ ജയാ ബച്ചന്  താല്പര്യമില്ലെന്നാണ് കേൾക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News