Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡല്‍ഹി :ഇന്ത്യയിൽ 2005 ന് മുന്‍പ് പ്രാബല്യത്തില്‍ വന്നിരുന്ന എല്ലാ കറന്‍സി നോട്ടുകളും 2014 മാര്‍ച്ച് 31 ശേഷം റിസർവ് ബാങ്ക് പിൻവലിക്കുന്നു. 2005 ന് മുൻപുള്ള നോട്ടുകളിലൊന്നും പുറക് വശത്ത് വർഷം രേഖപ്പെടുത്തിയിട്ടില്ലായിരുന്നു. 2014 ഏപ്രില്‍ 1 ന് ശേഷം ജനങ്ങള്‍ക്ക് പുറക് വശത്ത് വർഷം രേഖപ്പെടുത്തിയിട്ടില്ലാത്ത പഴയ നോട്ടുകൾ മാറിയെടുക്കാവുന്നതാണ്. എന്നാലും 2005 ന് മുൻപ് നിലവിൽ വന്നിരുന്ന നോട്ടുകൾ നിയമപരമായി തുടരുന്നതാണെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ബാങ്കുകള്‍ക്ക് അവരുടെ ഇടപാടുകാരും അല്ലാത്തവരുമായവര്‍ക്ക് നോട്ടുകള്‍ മാറിനല്‍കുന്നതിനായാണ് ഇത് തുടരുന്നത്. ജൂലൈ 1 ന് ശേഷം ബാങ്കിന്റെ ഉപഭോക്താവ് അല്ലാത്തയാള്‍ക്ക് ആയിരത്തിന്റെയും അഞ്ഞൂറിന്റെയും 10 നോട്ടുകളില്‍ കൂടുതല്‍ മാറുന്നതിന് തിരിച്ചറിയല്‍ രേഖയും നോട്ടുകള്‍ മാറ്റിനല്‍കേണ്ട ബാങ്കിന്റെ വിവരങ്ങളും ഹാജരാക്കണമെന്ന് റിസർവ് ബാങ്ക് അറിയിച്ചു.
Leave a Reply