Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം :അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ ഒന്‍പതുമണിക്ക് ധനമന്ത്രി മാണിയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ഇതുവരെ മാണി 12 ബജറ്റ് അവതരിപ്പിച്ചു. ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിക്കുന്ന മന്ത്രി എന്ന റെക്കോർഡ് ഇതോടെ മാണിക്കായിരിക്കും. തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളെ പിണക്കാത്ത രീതിയിലുള്ള നടപടികൾ മാണിക്കെടുക്കേണ്ടി വരും. ഇപ്പോൾ സംസ്ഥാനത്തുള്ള ഏറ്റവും വലിയ പ്രശ്നം വിലക്കയറ്റമാണ്. അത് പരിഹരിക്കാനുള്ള മാർഗവും ബജറ്റിൽ ഉണ്ടായേക്കും. ഇനിയും വില വർധിക്കാത്ത രീതിയിൽ നികുതികാര്യത്തെ സമീപിക്കണം എന്നും കണക്കു കൂട്ടിയതു പോലെയൊന്നും വരുമാനമുണ്ടാകാത്ത നില മാറ്റിയേ പറ്റൂ എന്നും മാണി പറഞ്ഞു. ആഭ്യന്തര ഉല്‍പാദനത്തില്‍ നേരിയ വളര്‍ച്ചയുണ്ടെങ്കിലും ഭൂരിപക്ഷം മേഖലകളിലും വളര്‍ച്ച കീഴോട്ടാണ്. റജിസ്‌ട്രേഷന്‍, സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ നടപ്പു വര്‍ഷം വളര്‍ച്ച പിന്നോട്ടാണ്.ഫീസും, ചാര്‍ജും കൂട്ടി നികുതിയേതര വരുമാനം വര്‍ധിപ്പിക്കണമെന്ന നിര്‍ദേശവും ബജറ്റിൽ തീരുമാനിക്കാനുണ്ട്.
Leave a Reply