Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 12:17 pm

Menu

Published on January 24, 2014 at 11:10 am

ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നു

doctors-strike-in-kerala-govt-hospitals

കോട്ടയം: ഡോക്ടർമാർ അനിശ്ചിതകാല സമരം ആരംഭിക്കുന്നു.  നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ  ഡോക്ടറെ കാരണമില്ലാതെ  സസ്പെന്‍ഡ്ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഡോക്ടർമാർ അനിശ്ചിതകാലസമരം തുടങ്ങുന്നതെന്ന്  കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമരം മൂലം ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക്  ഡോക്ടർമാർ ഉത്തരവാദികളല്ലെന്നു   മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ  ആശുപത്രികളില്‍ അത്യാഹിതം  ഒഴികെയുള്ള സേവനങ്ങളും നെയ്യാറ്റിന്‍കര ആശുപത്രിയിലെ അത്യാഹിതവിഭാഗം ഉള്‍പ്പെടെയുള്ള സേവനങ്ങളും നിർത്തിവ്യ്ക്കും. 25  ന് രാവിലെ കോട്ടയത്ത് നടക്കുന്ന കോടിമത സിറ്റിസണ്‍സ് ക്ളബില്‍ചേരുന്ന ‘റിപ്ള്‍സ്-2014’സമ്മേളനം ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഉദ്ഘാടനം ചെയ്യും. 25,26 തീയതികളില്‍ കോട്ടയത്ത് ചേരുന്ന  സംസ്ഥാന സമ്മേളനത്തിൽ  സമരപരിപാടികള്‍ തീരുമാനിക്കുന്നതായിരിക്കും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News