Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മറയൂര്‍ : മറയൂര്‍ ഗ്രാമപ്പഞ്ചായത്തിലാണ് കരടിയുടെ ആക്രമണം വീണ്ടുമുണ്ടായത്. വെള്ളിയാഴ്ച രാവിലെ 11മണിയോടെയാണ് സംഭവം നടന്നത്. കടുക്ക ശേഖരിക്കാന്‍ വനത്തിലേക്ക് പോകുന്ന വഴിക്കാണ് ആദിവാസിക്കുടിയിലെ മല്ലിയപ്പന്റെ മകന്‍ പാണ്ഡ്യന് (58) കരടിയുടെ ആക്രമണമേറ്റത് . ഉച്ചത്തിലുള്ള കരച്ചിൽ കേട്ട് അവിടെയടുത്ത് പുല്‍ത്തൈലം വാറ്റിക്കൊണ്ടിരുന്നവര്‍ ഓടിയെത്തിയാണ് പാണ്ഡ്യനെ മറയൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ എത്തിച്ചത്. കൈകള്‍ രണ്ടും ഒടിഞ്ഞതായി പ്രാഥമികചികിത്സ നല്‍കിയ ഡോക്ടര്‍ പറഞ്ഞു. കൂടാതെ രണ്ടു കൈയ്ക്കും തോളിനും നഖംകൊണ്ട് രണ്ടിഞ്ചുവരെ ആഴത്തില്‍ മുറിവുമുണ്ട്. പിന്നീട് റേഞ്ച് ഓഫീസര്‍മാരായ എം.ജി.വിനോദ്കുമാര്‍, സിബിന്‍ സാന്‍ഡല്‍ ഡിവിഷന്‍ ഓഫീസര്‍ സാബു വര്‍ഗീസ്എന്നിവർ ചേർന്ന് പാണ്ഡ്യനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.
Leave a Reply