Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മാനന്തവാടി: തിരുനെല്ലി ക്ഷേത്രത്തിനടുത്ത് വച്ച് വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു. തിരുനെല്ലി ക്ഷേത്ര ജീവനക്കാരനായ കൂമന്‍കൊല്ലി കുമ്മടിവീട്ടില്‍ മുരളിയുടെ ഭാര്യ കനകലത (27)യാണ് കാട്ടാന ചവിട്ടികൊന്നത്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെ കാളിന്ദിപ്പുഴയുടെ തീരത്തുള്ള വയലില്‍ നെല്‍കൃഷിക്ക് വെള്ളം തിരിക്കാന്‍ പോയതായിരുന്നു കനകലത. നെല്‍വയലില്‍ വെള്ളം തിരിച്ചുവിടാന്‍ പോയ കനകലതയെ കാട്ടാന ആക്രമിക്കുകയായിരുന്നു.കനകലതയുടെ കുടുംബത്തിന് വനംവകുപ്പ് അടിയന്തര ധനസഹായമായി 25000 രൂപ നല്‍കി. മക്കള്‍: അമൃത, അഭിഷേക്, അഭിനന്ദ്.
Leave a Reply