Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 10:14 am

Menu

Published on January 28, 2014 at 12:22 pm

ടാറ്റാ മോട്ടോഴ്‌സിന്റെ മാനേജിങ് ഡയറക്ടറെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി

tata-motors-md-karl-slym-left-suicide

ബാങ്കോക്ക്: ഇന്ത്യന്‍ ഓട്ടോമൊബൈല്‍ കമ്പനിയായ ടാറ്റാ മോട്ടോഴ്‌സിന്റെ മാനേജിങ് ഡയറക്ടര്‍ കാള്‍ സ്ലിമ്മിനെ (51)  ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി.ഹോട്ടലിൽ താമസിക്കുകയായിരുന്ന  സ്ലിം  ഹോട്ടലിലെ 22-ാം നിലയില്‍ന്നിന്  താഴേക്ക് ചാടുകയായിരുന്നു. ഈ സമയത്ത് ഭാര്യ മുറിയിൽ ഉണ്ടായിരുന്നു. സ്ലിമ്മിന്റെ ആത്മഹത്യാക്കുറിപ്പ് ലഭിച്ചതിനാൽ  സംഭവത്തിൽ ദുരൂഹതയില്ലെന്ന്  പോലീസ് പറഞ്ഞു.ആത്മഹത്യാക്കുറിപ്പ് സ്ലിമ്മിന്‍േറതാണോയെന്ന് ഉറപ്പുവരുത്താന്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഹോട്ടലിലെ നാലാം നിലയിൽ  നിന്നാണ്  മൃതദേഹം ലഭിച്ചത്. ടാറ്റാ മേട്ടോഴ്‌സിന്റെ ഇന്ത്യയിലേയും വിദേശത്തേയും വിപണികളുടെ ചുമതല സ്ലിമ്മിനായിരുന്നു. എസ്.ജി.എം.ഡബ്ലു.മോട്ടോഴ്‌സ്, ചൈനയുടെ വൈസ് പ്രസിഡന്‍റും ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയുടെ പ്രസിഡന്‍റുമായിരുന്നു.സ്ലിമ്മിന്റെ മരണത്തില്‍ ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ സൈറസ് മിസ്ട്രി അനുശോചിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News