Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 17, 2026 12:37 pm

Menu

Published on January 30, 2014 at 12:31 pm

മഞ്ജുവിനെ മോഹൻലാൽ ചിത്രത്തിൽ നിന്നും ഒഴിവാക്കിയതിലെ രഹസ്യം

manju-warrier-out-from-mohanlal-ranjith-movie

കുറേ വർഷങ്ങൾക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചു വരുന്ന മഞ്ജു വാര്യർ രഞ്ജിത്ത് ചിത്രത്തിലായിരിക്കും ആദ്യം അഭിനയിക്കുകയെന്ന വാർത്ത നാം കേട്ടിരുന്നു.എന്നാൽ പിന്നീട് മഞ്ജുവിനെ ആ ചിത്രത്തിൽ നിന്നും ഒഴിവാക്കിയതായി വാർത്തകൾ വന്നിരുന്നു.മഞ്ജുവിന്റെ രണ്ടാം വരവിൽ താല്പര്യമില്ലാത്ത ചിലർ ഇടപെട്ടത് കാരണമാണ്  മഞ്ജുവിനെ ഒഴിവാക്കിയതെന്ന് ചില ആളുകൾ പറഞ്ഞു . അതിന്റെയെല്ലാം മറുപടിയായി സംവിധായകൻ രഞ്ജിത് തന്നെ രംഗത്ത്‌ വന്നിരിക്കുകയാണ്.ആ സിനിമയ്ക്ക്  മറ്റൊരു സിനിമയുടെ ക്ലൈമാക്സ് രംഗവുമായി സാമ്യമുണ്ടെന്ന് മനസിലാക്കിയതിനാൽ പിന്നീട് ആ ചിത്രം വേണ്ടെന്ന് വയ്ക്കുകയായിരുന്നെന്ന് മനോരമയ്ക്ക് നല്കിയ ഒരു അഭിമുഖത്തിൽ  രഞ്ജിത് പറഞ്ഞു. മഞ്ജു തന്നോട് വീണ്ടും അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും തന്റെ സിനിമയിലൂടെ അഭിനയിച്ചു തുടങ്ങണമെന്നും പറഞ്ഞ് ഫോണ്‍ വിളിച്ചിരുന്നു. അതിനാൽ   ആന്റണി പെരുമ്പാവൂരിനോട്  മഞ്ജുവിനെ ഒരു മോഹൻലാൽ ചിത്രത്തിൽ അഭിനയിപ്പിച്ചാലോ എന്ന് ചോദിച്ചപ്പോൾ അവർക്കെല്ലാം വലിയ സന്തോഷമായിരുന്നു.അങ്ങനെയായിരുന്നു മഞ്ജുവിനെ  നായികയാക്കാൻ തീരുമാനിച്ചത്.ആ ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജിനോട്  കഥ പറഞ്ഞപ്പോൾ  ഇപ്പോൾ ഇറങ്ങാൻ പോകുന്ന മറ്റൊരു സിനിമയിലെ കഥയുമായി അതിന് സാമ്യമുണ്ടെന്ന്   പൃഥ്വിരാജ് പറഞ്ഞു. അങ്ങനെയാണ് ആ സിനിമ വേണ്ടെന്ന് വച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News