Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 4, 2026 8:36 am

Menu

Published on January 30, 2014 at 4:56 pm

രൂപേഷ് പോളിനെതിരെ ഷെര്‍ലിന്‍ ചോപ്ര പൊലീസിൽ പരാതി നൽകി

sherlyn-chopra-files-fir-against-rupesh-paul

മുംബൈ : കാമസൂത്ര 3ഡി ചിത്രത്തിൻറെ  സംവിധായകനും മലയാളിയുമായ രൂപേഷ് പോളിനെതിരെ  നടി  ഷെര്‍ലിന്‍ ചോപ്ര പരാതി നൽകി.ഷെര്‍ളിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.തനിക്കൊപ്പം കിടപ്പറ പങ്കിടാന്‍ രൂപേഷ് പോള്‍ നിര്‍ബന്ധിച്ചുവെന്നും എന്നാല്‍ താന്‍ അതിന് തയ്യാറാകാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നുമുള്ള ഗുരുതരമായ ആരോപണമാണ് ഷെര്‍ലിന്‍ എഫ്‌ഐആറില്‍ ഉന്നയിക്കുന്നത്. വ്യാജ രേഖകളില്‍ കാമസൂത്ര ത്രിഡിയുടെ കരാര്‍ ഒപ്പുവെയ്ക്കാന്‍ രൂപേഷ് നിര്‍ബ്ബന്ധിച്ചെന്നും അഭിനയിച്ചതിന്റെ പ്രതിഫലബാക്കിയായ 7ലക്ഷം രൂപ നല്‍കിയില്ലെന്നും ഷെര്‍ലിന്റെ പരാതിയില്‍ പറയുന്നുണ്ട്.കൂടാതെ തന്റെ നഗ്ന ചിത്രങ്ങളും മറ്റും ആഗോള നീലച്ചിത്ര വിപണികളില്‍ പ്രചരിപ്പിക്കുമെന്നും രൂപേഷ് പോള്‍ ഭീഷണിപ്പെടുത്തിയതായി നടി ആരോപിക്കുന്നു. തന്നെ ഒരു പാഠം പഠിപ്പിക്കുമെന്ന് രൂപേഷ് പോള്‍ വെല്ലുവിളിച്ചതായും ഷെര്‍ലിന്‍ എഫ്‌ഐആറില്‍ പറയുന്നുണ്ട്. ഷെര്‍ലിനെതിരെ അഞ്ചു കോടി രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ട് രൂപേഷ് പോള്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതിനു മറുപടിയായാണ് നടി എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്.കാമസൂത്രയില്‍ അഭിനയിച്ചുവരുകയായിരുന്ന ഷെര്‍ലിന്‍ താന്‍ സിനിമയില്‍ നിന്ന് പിന്മാറിയതായി പ്രഖ്യാപിച്ചിരുന്നു. സിനിമയുടെ ഔദ്യോഗിക ട്രെയിലര്‍ പുറത്തിറക്കിയ ചടങ്ങില്‍ നിന്നും വിട്ടു നിന്നതിന് പിന്നാലെയായിരുന്നു ഇത്. രൂപേഷിന്റെ മോശം പെരുമാറ്റമാണ് താന്‍ സിനിമ വിടാന്‍ കാരണമെന്നാണ് നടി പറഞ്ഞത്. കാമസൂത്ര 3ഡിയുമായി ബന്ധപ്പെട്ട പ്രചാരണപരിപാടികളില്‍ പങ്കെടുക്കില്ലെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് സംവിധായകനെതിരെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ട്വിറ്ററിലൂടെ രൂക്ഷമായ അധിക്ഷേപമാണ് ഷെര്‍ലിനും ആരാധകരും നടത്തിയത്. വ്യക്തിപരമായി അധിക്ഷേപിക്കുന്ന നിരവധി ട്വീറ്റുകളാണ് ഷെര്‍ലിന്‍ നടത്തിയത്. ഇതിനെതിരെ രൂപേഷ് പോള്‍ രംഗത്തെത്തിയിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News