Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 24, 2026 10:06 am

Menu

Published on January 31, 2014 at 12:40 pm

വീഡിയോ ഗെയിം കണ്‍സോള്‍ രക്ഷിക്കാനായി യുവാവ് തീ പിടിച്ച വീട്ടിലേക്ക് ഓടിക്കയറി

man-escapes-from-burning-home-returns-to-save-x-box

കാന്‍സാസ് : വീഡിയോ ഗെയിം കണ്‍സോള്‍ എടുക്കാനായി  യുവാവ്  തീ പിടിച്ച  വീട്ടിലേക്ക് ഓടിക്കയറി. കാന്‍സാസിലെ ഒലെത് പട്ടണത്തിലെ ഒരു വീട്ടിലായിരുന്നു ഇത്തരത്തിലൊരു സംഭവം നടന്നത്. വീട്ടില്‍ താമസക്കാരായിരുന്ന രണ്ടു യുവാക്കള്‍ രാവിലെ ഫയര്‍ അലാറം കേട്ട് ഉറക്കമുണര്‍ന്നപ്പോഴാണ് സ്വന്തം വീട്ടിൽ  തീ പിടിച്ച കാര്യം അറിയുന്നത്.ഉടൻ തന്നെ രണ്ടുപേരും  വീടിന് പുറത്തേക്കിറങ്ങി.എന്നാൽ ഒരു യുവാവ്  അപ്പോൾ തന്നെ കത്തിപ്പടരുന്ന തീയെ അവഗണിച്ച്   വീട്ടിലേയ്ക്ക് ഓടിക്കയറി.മൈക്രോസോഫ്റ്റിന്റെ പ്രശസ്ത വീഡിയോ ഗെയിം ബ്രാന്‍ഡായ എക്‌സ്‌ബോക്‌സ് രക്ഷിക്കാനായിരുന്നു അയാൾ അത്തരമൊരു സാഹസം നടത്തിയത്.വീടിന് പുറത്തെത്തിയപ്പോൾ പുക ശ്വസിച്ച് അവശനായിരുന്നു അയാൾ.  ഭാഗ്യം കൊണ്ടാണ് ജീവന്‍ നഷ്ടപ്പെടാതെ അയാൾ  രക്ഷപ്പെട്ടതെന്ന്  ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News