Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 14, 2026 7:28 am

Menu

Published on February 1, 2014 at 1:10 pm

സിപിഎം നടത്തുന്ന കേരള രക്ഷാ യാത്രയ്ക്ക് ഇന്ന് തുടക്കം.

kerala-raksha-yatra-begins-today

ആലപ്പുഴ: പുന്നപ്ര വയലാറില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാ യാത്രയ്ക്ക്   ഇന്ന്  തുടക്കം. മതനിരപേക്ഷ ഇന്ത്യ, വികസിത കേരളം എന്ന കേന്ദ്ര മുദ്രാവാക്യവുമായാണ് യാത്ര ആരംഭിക്കുന്നത്. ഉച്ചയ്ക്ക് മൂന്നു മണിക്ക് ആരംഭിക്കുന്ന മാർച്ചിന്റെ ഉദ്ഘാടനം  പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള നിർവഹിക്കും. ചടങ്ങില്‍ വിഎസ് അച്യുതാനന്ദന്‍ അധ്യക്ഷനായിരിക്കും. നൂറ്റിനാല്‍പ്പത് നിയമസഭാമണ്ഡലത്തെ ബന്ധിപ്പിച്ച് 126 കേന്ദ്രത്തിലാണ് മാര്‍ച്ച് എത്തുന്നത്. വിലക്കയറ്റം തടയുക, പൊതുവിതരണം ശക്തിപ്പെടുത്തുക, വര്‍ഗീയതയെ തടയുക തുടങ്ങിയ ആവശ്യങ്ങളാണ് ജാഥയിൽ ഉയർത്തിപ്പിടിക്കുന്നത്. എ വിജയരാഘവന്‍, ഇ പി ജയരാജന്‍, പി കെ ശ്രീമതി, എ കെ ബാലന്‍, എം വി ഗോവിന്ദന്‍, എളമരം കരീം, ബേബി ജോണ്‍ എന്നിവർ ജാഥയിൽ പങ്കെടുക്കും..

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News