Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:08 pm

Menu

Published on February 3, 2014 at 10:39 am

കെ കെ രമയുടെ നിരാഹാര സമരം ഇന്ന് ആരംഭിക്കും

k-k-ramas-hunger-strike-bigins-today

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധത്തിന് പിന്നിലെ  ഗൂഡാലോചന തെളിയിക്കാന്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ ഇന്ന്  മുതൽ   അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുന്നു. തിരുവനന്തപുരം  സെക്രട്ടേറിയറ്റിന്റെ മുന്നിൽ രാവിലെ 10.30 മുതലാണ്‌ സമരമാരഭിക്കുന്നത്. സെക്രട്ടേറിയറ്റിന് മുന്നിലെ സമരം മരണം വരെതുടരുമെന്ന് രമ പ്രഖ്യാപിച്ചു . വിജയം കാണുന്നതുവരെ സമരത്തില്‍ ഉറച്ചു നിൽക്കുമെന്ന് ആര്‍.എം.പി പ്രവര്‍ത്തകരും വ്യക്തമാക്കിയിട്ടുണ്ട്. സമര സ്ഥലത്ത് കര്‍ശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സമരത്തിൽ പങ്കെടുക്കാൻ വി.എസ് അച്യുതാനന്ദനും എത്തുമെന്നാണ് കരുതുന്നത്. ഉചിതമായ തീരുമാനം ഉടനുണ്ടാവണമെന്നും  നിരാഹരസമരത്തിലേക്ക് രമയെ തള്ളിവിടരുതെന്നും സാമൂഹിക രംഗത്തുള്ള ചിലർ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

Loading...

Comments are closed.

More News