Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: ആറ്റുകാല്‍ ഭഗവതീ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഈ മാസം എട്ടു മുതല്‍ 16 വരെ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.എട്ടിന് രാവിലെ 7.45ന് കാപ്പുകെട്ടി കുടിയിരുത്തോടെ പൊങ്കാല മഹോത്സവത്തിന് തുടക്കമാകും. വൈകീട്ട് കലാപരിപാടികളുടെ ഉദ്ഘാടനകർമ്മം മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ നിര്‍വഹിക്കും. എല്ലാ ദിവസവും വൈകിട്ട് 6.30 മുതല്‍ കലാപരിപാടികള്‍ നടക്കുന്നതായിരിക്കും.16 നാണ് പൊങ്കാല. രാവിലെ 10.30ന് അടുപ്പുവെട്ടും പൊങ്കാലയും നടക്കും. പൊങ്കാല നിവേദിക്കുന്ന സമയത്ത് ആകാശത്ത് നിന്ന് പുഷ്പവൃഷ്ടി ഉണ്ടായിരിക്കുന്നതാണ്. ഉച്ചയ്ക്ക് 2.30ന് ഉച്ചപ്പൂജയും , പൊങ്കാല നിവേദ്യവും ഉണ്ടാകും. രാത്രി 12ന് വീരഭദ്രന്‍ ബാലെ അരങ്ങേറും. 17ന് രാവിലെ 8.30ന് അകത്തെഴുന്നള്ളിപ്പ്, 9.30ന് കാപ്പഴിപ്പ് 12.30ന് കുരുതി സമര്‍പ്പണം എന്നിവ നടക്കും.ദർശന സൗകര്യത്തിന് ക്ഷേത്രത്തില്‍ നടപ്പന്തല്‍ ക്രമീകരിച്ചിട്ടുണ്ട്.
Leave a Reply