Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 3:19 pm

Menu

Published on February 4, 2014 at 2:21 pm

പരസ്യത്തിലഭിനയിക്കുന്ന സിനിമ താരങ്ങൾ ഇനി കുടുങ്ങിയേക്കും

actors-will-be-trapped-for-acting-in-advertisement

പരസ്യത്തിലഭിനയിക്കുന്ന സിനിമ താരങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ ഇനി ചിലപ്പോൾ കുടുങ്ങിയേക്കും. പ്രൊഡക്ട് നിര്‍മ്മാതാക്കൾ പറയുന്നതുപോലെ പരസ്യങ്ങളിൽ അഭിനയിച്ചാൽ ആ പ്രോഡക്റ്റ് ഉപയോഗിക്കുന്ന ഉപഭോക്താവിന് പ്രൊഡക്ടില്‍ നിന്നും ഗുണം ലഭിച്ചില്ലെങ്കില്‍ പരസ്യത്തിലഭിനയിച്ച താരത്തിനെതിരെ ഉപഭോക്താവിന് കേസുകൊടുക്കാം. ഉപഭോക്താവിനുണ്ടാകുന്ന എല്ലാ നഷ്ടങ്ങള്‍ക്കും താരം ഉത്തരം പറയേണ്ടി വരും. കേന്ദ്ര മന്ത്രി കെ വി തോമസിന്റെ കീഴിലുള്ള സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സിലിന്റെ (സിസിപിസി) തിങ്കളാഴ്ച ചേര്‍ന്ന യോഗത്തിലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. പല താരങ്ങളും പരസ്യത്തില്‍ പറയുന്നത് സൗന്ദര്യം വർദ്ധിക്കും, മുഖം വെളുക്കും എന്നൊക്കെയാണ്. മലയാള സിനിമയിലെ നിരവധി താരങ്ങൾ പരസ്യങ്ങളിൽ അഭിനയിക്കുന്നുണ്ട്.എന്നാൽ പല പ്രൊഡകറ്റിനും പരസ്യത്തിൽ പറയുന്ന പോലെ ഗുണമുണ്ടാവാറില്ല.ഈ നിയമം ഉടന്‍ പ്രാബല്ല്യത്തില്‍ വരും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News