Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 6, 2024 12:08 am

Menu

Published on February 4, 2014 at 4:38 pm

വി എസിനോട് പോയി തൂങ്ങിച്ചാകാൻ ബിന്ദു കൃഷ്ണയുടെ പരാമർശം (വീഡിയോ)

bindus-argument-against-vs-achuthanandhan

മഹിള കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയ്ക്ക് പ്രസംഗത്തിനിടെ നാക്കുപിഴച്ചത്.പ്രതിപക്ഷ നേതാവ് വി എസ് അച്ചുതാനന്ദനെ വിമര്‍ശിച്ചുകൊണ്ട് പ്രസംഗിക്കുന്നതിനിടെ ആണ് സംഭവം. തൻറെ നിലപാടുകളില്‍ തന്നെ ഉറച്ചു നില്‍ക്കുന്നുണ്ടെങ്കില്‍ വി എസ് അച്ചുതാനന്ദൻ കെ.കെ.രമയെ സമരപന്തലില്‍ പോയി കണ്ട് അഭിവാദ്യം ചെയ്യണമെന്നും അതിനു കഴിയുന്നില്ലെങ്കില്‍ വി എസ് പോയി തൂങ്ങി ചാവുന്നതാണ് നല്ലതെന്നുമാണ് ബിന്ദു കൃഷ്ണ തുറന്നടിച്ചത്. പിണറായിയെയും വെറുതെ വിട്ടില്ല. പിണറായിയുടെ കേരള രക്ഷായാത്രയ്ക്ക് അമ്പലപ്പുഴയില്‍ നല്‍കിയ സ്വീകരണത്തിനിടയ്ക്ക് ഒരു സ്ത്രീ പിണറായിക്ക് അരിവാള്‍ സമ്മാനിച്ചതിനെ കുറിച്ചും ബിന്ദു പരാമർശിച്ചു. പിണറായിക്ക് അരിവാള്‍ ലഭിച്ചാല്‍ അടുത്തുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ തല കൊയ്യുകയായിരിക്കും ഉണ്ടാവുക എന്നൊരു താക്കീത് കൂടെ തൻറെ പ്രസംഗത്തിലൂടെ ബിന്ദു നൽകി.




Loading...

Leave a Reply

Your email address will not be published.

More News