Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിംഗ്ടണ്‍ : അമേരിക്കയിൽ മെയിനിലെ മിഡിൽ സ്‌കൂൾ ഓഫ് ദി കെന്നെബങ്ക്സിൽ പഠിക്കുന്ന എട്ടാം ക്ലാസ് വിദ്യാർഥിക്ക് പോക്കറ്റിലിട്ടിരുന്ന ഐ ഫോണ്‍ പൊട്ടിത്തെറിച്ച് ഗുരുതരപരിക്ക്.ക്ലാസ് മുറിയിലിരിക്കുമ്പോൾ വലിയ ശബ്ദത്തോടെ ഐ ഫോണ്‍ പൊട്ടിത്തെറിച്ച് പെണ്‍കുട്ടിയുടെ കാലിന് മുകളിൽ തീ പിടിച്ചു.പൊള്ളലേറ്റ ഉടനെ വിദ്യാർഥി ഒരു മൂലയിലേക്ക് ഓടിപ്പോയി പാന്റ് അഴിച്ചു മാറ്റി. പൊള്ളലേറ്റ വിദ്യാർഥി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.വെടിയൊച്ച കേട്ടപ്പോഴാണ് പാന്റിന് തീപിടിച്ച വിവരം പെണ്‍കുട്ടി അറിയുന്നത്.അപ്പോൾ തന്നെ ക്ലാസിലെ മറ്റു കുട്ടികളെ അവിടെ നിന്നും ഒഴിപ്പിക്കുകയും ചെയ്തു.ഐ ഫോണ്‍ പൊട്ടിത്തെറിക്കാനുള്ള കാരണം പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.
Leave a Reply