Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിനിമാ രംഗത്ത് തന്നെക്കുറിച്ച് ആളുകൾക്കുണ്ടായ സംശയങ്ങൾക്ക് മറുപടി പറഞ്ഞു കൊണ്ട് കരീന കപൂർ രംഗത്തെത്തി. താൻ ഗർഭിണിയാണോ എന്നാണ് പലർക്കും സംശയം. അടുത്തിടെയുണ്ടായ പൊതുചടങ്ങുകളിലോന്നും കരീനയെ കാണാത്തതാണ് ഇങ്ങനെയൊരു ഗോസിപ്പിന് ഇടയാക്കിയത്. അമ്മയാകാൻ തയ്യാറെടുക്കുന്നത് കൊണ്ടാണ് കരീനയെ പൊതുവേദികളിലൊന്നും കാണാത്തത് എന്നാണ് പലരും കരുതിയിരിക്കുന്നത്. ഇതിനെകുറിച്ച് കരീന പ്രതികരിച്ചത് തന്റെ ഒട്ടിയ വയർ കാണിച്ചായിരുന്നു.താൻ ഗർഭിണിയാണെങ്കിൽ വയറിന് ചെറിയ മാറ്റമെങ്കിലും ഉണ്ടാകുമല്ലോ എന്നാണ് കരീന പറഞ്ഞത്.കൂടാതെ സെയ്ഫിന്റെ ആദ്യ വിവാഹത്തിലെ രണ്ടു കുട്ടികള്‍ തന്റേയുമാതിനാല്‍ തനിക്ക് ഇപ്പോൾ തന്നെ രണ്ട് കുട്ടികളുണ്ടെന്നും കരീന പറഞ്ഞു.ഇപ്പോഴൊന്നും ഗർഭിണിയാകുന്നതിനെകുറിച്ച് ആലൊചിക്കുന്നിലെന്നും അവാർഡ് ചടങ്ങുകളിൽ പങ്കെടുക്കാത്തത് അവിടെ തനിക്ക് പെര്‍ഫോം ചെയ്യാന്‍ ഒന്നുമില്ലാത്തതുകൊണ്ടാണെന്നും കരീന വെളിപ്പെടുത്തി.
Leave a Reply