Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on February 6, 2014 at 11:31 am

തന്റെ മക്കളെ കയറിപ്പിടിക്കാൻ ശ്രമിച്ച യൂത്ത് കോണ്‍ഗ്രെസ്സുകാരന്റെ കരണത്ത് ജസീറ അടിച്ചു

jazeera-begins-dharna-in-front-of-the-palarivattom-janamythri-police-station

കൊച്ചി : പാലാരിവട്ടം പോലീസ് സ്റ്റേഷനു മുന്നിൽ സമരം നടത്തുകയായിരുന്ന ജസീറ തന്റെ പെണ്മക്കളെ കയറിപിടിക്കാൻ ശ്രമിച്ച  യൂത്ത് കോണ്‍ഗ്രെസ്സുകാരന്റെ കരണത്ത് അടിച്ചു.കൊച്ചൌസേപ്പ് ചിറ്റിലപ്പിള്ളിക്കെതിരെ ജനമൈത്രി പോലീസിൽ പരാതി നല്കിയ ജസീറ നടപടികളൊന്നും ഉണ്ടാകത്തതിനെ തുടർന്ന് പോലീസ്  സ്റ്റേഷനു മുന്നിൽ സമരം നടത്തുകയായിരുന്നു. ആ സമയത്ത് ജസീറയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രെസ്സുകാർ അവിടെയെത്തുകയും വാക്കേറ്റത്തിനിടയിൽ  തന്റെ പെണ്മക്കളെ കയറിപ്പിടിക്കാൻ ശ്രമിച്ച ഒരു യൂത്ത് കോണ്‍ഗ്രെസ്സുകാരന്റെ കരണത്ത് ജസീറ അടിക്കുകയുമായിരുന്നു.എന്നാൽ അടിയേറ്റയാൾ തങ്ങളുടെ കൂടെ ഉണ്ടായിരുന്ന ആളല്ലെന്നാണ് യൂത്ത് കോണ്‍ഗ്രെസ്സുകാർ പറയുന്നത്.തന്റെ മക്കളെ ആരെങ്കിലും കടന്നു പിടിക്കാൻ ശ്രമിച്ചാൽ ഇനിയും അടിക്കുമെന്ന് ജസീറ പറഞ്ഞു.തന്റെ വ്യക്തി സ്വാതന്ത്രത്തില്‍ ചിറ്റിലപ്പിള്ളി ഇടപെടുന്നു എന്നാരോപിച്ചാണ്‌ ജസീറ പോലീസിൽ പരാതി നല്കിയത്. മണൽ മാഫിയക്കെതിരെ സമരം ചെയ്തതിന് പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപയുടെ അവാർഡ്‌ നിരസിക്കുകയാണെങ്കിൽ  അത് മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കണമെന്നാണ്‌ ജസീറ ആവശ്യപ്പെടുന്നത്‌.

Loading...

Comments are closed.

More News