Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 12, 2026 3:44 pm

Menu

Published on February 6, 2014 at 12:40 pm

അവധിയാഘോഷിക്കാൻ മഞ്ജു വാര്യരും ഗീതു മോഹന്‍ദാസും ആംസ്റ്റര്‍ഡാമില്‍!

manju-warrier-enjoys-in-rotterdam-with-geethu-mohandas

തിരിച്ചുവരവിനൊരുങ്ങിയതു മുതല്‍ മഞ്ജു വാര്യരുടെ  ഓരോ ചലനങ്ങളും വാര്‍ത്തകളില്‍ നിറഞ്ഞു  നിന്നിരുന്നു. മഞ്ജുവിൻറെ  പുതിയ പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളായിരുന്നു ആദ്യമാദ്യം വന്നിരുന്നത്. പിന്നാലെ ഓരോ സിനിമയില്‍ നിന്നും മഞ്ജുവിൻറെ  പേര് വെട്ടുന്നതാണ് കണ്ടത്. അതിനിടയില്‍ ദിലീപുമായി വേര്‍പിരിയുന്ന വാര്‍ത്തയും ശക്തമായിരുന്നു. തൻറെ പാസ്‌പോര്‍ട്ടിലെ പേരില്‍ നിന്ന് ഭര്‍ത്താവായ ദിലീപിന്റെ പേര് വെട്ടിമാറ്റി അച്ഛന്റെ പേര് തന്നെയാക്കിയാണ് അവസാനമായി അവര്‍ വാര്‍ത്തയായത്. എന്നാലിപ്പോള്‍ മഞ്ജു തന്നെ താനെവിടെയായിരുന്നെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നു. അടുത്ത സുഹൃത്തായ ഗീതു മോഹന്‍ദാസിനൊപ്പം റോട്ടര്‍ഡാമിലും ആംസ്റ്റര്‍ഡാമിലും യാത്രയിലായിരുന്നുവെന്നാണ് മഞ്ജു വെളിപ്പെടുത്തിയിരിക്കുന്നത്.  തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മഞ്ജു ഇക്കാര്യം വെളിപ്പെടുത്തിയത്. റോട്ടര്‍ഡാമില്‍ ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ പോയതാണെന്നും അവിടെ ഗീതു സംവിധാനം ചെയ്ത ലയേഴ്‌സ് ഡയസ്  ചിത്രത്തിൻറെ  പ്രദര്‍ശനം ഉണ്ടായിരുന്നെന്നും മഞ്ജു വെളിപ്പെടുത്തുന്നു. ചിത്രത്തിന് മികച്ച പ്രതികരണമാണ് ഇവിടെ ലഭിച്ചത്, ഗീതുവിനെ കുറിച്ച് അഭിമാനം തോന്നുന്നു. വിശ്രമിക്കാന്‍ കിട്ടിയ സമയത്ത് റോട്ടര്‍ഡാമിലും ആംസ്റ്റര്‍ഡാമിലും ചുറ്റിനടന്നു- മഞ്ജു കൂട്ടിച്ചേര്‍ത്തു. മഞ്ജുവും ഗീതു മോഹന്‍ദാസും വെള്ളിത്തിരയില്‍ മാത്രമല്ല സുഹൃത്തുക്കള്‍. സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുമ്പോഴും അടുത്ത സുഹൃത്തുക്കളായിരുന്നു ഇവര്‍.ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലാണ് മഞ്ജു ഇപ്പോള്‍ അഭിനയിക്കുന്നത്. . നിരുപമ രാജീവ് എന്ന യുഡി ക്ലര്‍ക്കായാണ് മഞ്ജു ചിത്രത്തില്‍ എത്തുന്നത്. കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ മഞ്ജുവിന്റെ ഭര്‍ത്താവായി അഭിനയിക്കുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News