Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 4, 2026 5:00 am

Menu

Published on February 7, 2014 at 11:37 am

ഭർതൃ പീഡനം അസഹനീയം ;ഭര്‍ത്താവ് തട്ടിക്കൊണ്ടുപോയ മകനെ തിരിച്ചു വേണമെന്നും നടി ചാര്‍മ്മിള

actress-charmila-files-complaint-against-her-husband

ചെന്നൈ : ഭർത്താവിനെതിരെ പരാതിയുമായി  പ്രശസ്ത നടി ചാർമിള രംഗത്ത്. ഭര്‍ത്താവ് തന്നെ പീഡിപ്പിക്കുകയാണെന്നും ഭര്‍ത്താവിൻറെ  കയ്യില്‍ നിന്നും തന്നെ മകനെ രക്ഷിച്ചുതരണം എന്നാവശ്യപ്പെട്ട്   ചാര്‍മിള   പോലീസ് കമ്മീഷണര്‍ എസ് ജോര്‍ജ്ജിനെ സമീപിച്ചതായാണ് വിവരം ബിസിനസുകാരനായ ഭര്‍ത്താവ് രാജേഷ് മകനെ ബലമായി കൂട്ടിക്കൊണ്ടുപോയി എന്നാണ് നടിയുടെ പരാതി. ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെ താനും രാജേഷും തമ്മില്‍ പിരിഞ്ഞു താമസിക്കുകയാണ് എന്നും ചാര്‍മിള പോലീസില്‍ പറഞ്ഞു. രാജേഷ് എന്നെ കുറെക്കാലമായി ശാരീരികമായും അല്ലാതെയും പീഡിപ്പിക്കുകയാണ്. ഇപ്പോള്‍ എൻറെ  മകനെയും തട്ടിയെടുത്തു. ഭര്‍ത്താവും വീട്ടുകാരും മകനെ മതംമാറ്റാന്‍ ശ്രമിക്കുന്നതായും ചാര്‍മിള ആരോപിച്ചു. ഭര്‍ത്താവ് പീഡിപ്പിക്കുന്നെന്ന് നടി ചാര്‍മിള മകന്റെ പഠനം പോലും മുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി അവന്‍ സ്‌കൂളില്‍ പോലും പോയിട്ടില്ല. കോവില്‍പ്പെട്ടിയിലെ സ്വന്തം വീട്ടിലേക്കാണ് ഭര്‍ത്താവ് മകനെ കൊണ്ടുപോയ്ത്. എത്രയും വേഗം മകനെ തനിക്കരികില്‍ എത്തിച്ചുതരണമെന്നും നടി ആവശ്യപ്പെട്ടുന്നു.സാലിഗ്രാമത്തിലാണ് ചാര്‍മിള ഇപ്പോള്‍ താമസിക്കുന്നത്. തൊണ്ണൂറുകളില്‍ മലയാള സിനിമകളിലെ പ്രമുഖ നായികമാരില്‍ ഒരാളായിരുന്നു ചാര്‍മിള. ധനം,കാബൂളിവാല തുടങ്ങിയ  ചിത്രത്തിലൂടെ  ശ്രദ്ധേയയായ    ചാര്‍മിള മലയാളത്തിൽ തിരക്കുള്ള നായികയായിരുന്നു .2002 ല്‍ മലയാളം വിട്ട ചാര്‍മിള പിന്നീട് തമിഴ് സിനിമയിലും ടി വി ഷോകളിലും സജീവമാവുകമാവുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News