Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: നടി മീരാജാസ്മിനുമായുള്ള വിവാഹ ചടങ്ങുകള്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് വരന്‍ അനില്‍ ജോണ്‍ ഹൈക്കോടതി സമീപിച്ചു.തൻറെ ഭാര്യയാണെന്ന് അവകാശപ്പെടുന്ന ബംഗളൂരു സ്വദേശിനിയില്‍ നിന്ന് ഭീഷണയുണ്ടെന്നും അതിനാല്‍ വിവാഹ ചടങ്ങിന് പൊലീസ് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് മീരയുടെ പ്രതിശ്രുത വരന്‍ അനില്‍ ജോണ്‍ ടൈറ്റസ് ഹർജി നല്‍കിയത്.നടി മീരാജാസ്മിനും സോഫ്റ്റ്‌വയര്‍ എഞ്ചിനീയര്‍ തിരുവനന്തപുരം സ്വദേശി അനില്‍ ജോണും കഴിഞ്ഞ ദിവസം റെജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നു. ഞായറാഴ്ച രാത്രി മീരാജാസ്മിന്റെ കടവന്ത്രയിലെ വീട്ടിലാണ് ചടങ്ങുകള്‍ നടന്നത്. സ്‌പെഷ്യല്‍ മാര്യേജ് പ്രകാരമായിരുന്നു വിവാഹം. വിവാഹച്ചടങ്ങുകള്‍ ഫെബ്രുവരി 12 ന് തിരുവനന്തപുരം പാളയം എല്‍.എം.എസ് പള്ളിയിലാണ് നടക്കുന്നത്.ഞായറാഴ്ച നടന്ന വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ബന്ധുവായ രജിസ്ട്രാറിന് മുന്നിലായിരുന്നു വിവാഹം. ദുബൈയില്‍ സോഫ്റ്റ്‌വയര്‍ എഞ്ചിനീയറായ അനിലിനെ മീര മാട്രിമോണിയല്‍ വെബ്‌സൈറ്റിലൂടെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് ഇരുവീട്ടുകാരും ചേര്‍ന്ന് വിവാഹം ഉറപ്പിക്കുകയായിരുന്നു. തിരുവന്തപുരം നന്ദാവനം സ്വദേശി ടൈറ്റസിന്റെയും ഗീതയുടേയും മകനാണ് അനില്‍.
Leave a Reply