Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മെഷീനുകളിൽ നിന്നും ലഭിക്കുന്ന കടലാസുകളിൽ മാരക വിഷാംശം അടങ്ങിയിട്ടുണ്ടെന്ന് കണ്ണൂർ സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. എടിഎമ്മുകളിൽ നിന്നും മെഷിൻ വഴി ലഭിക്കുന്ന ബസ്സ് ടിക്കറ്റുകളിൽ നിന്നുമാണ് ഇത്തരം കടലാസുകൾ നമ്മളിൽ അധികവും ലഭിക്കാറുള്ളത്. ഈ കടലാസുകളിൽ അടങ്ങിയിട്ടുള്ള ബിസ്ഫിനോൾ എന്ന രാസവസ്തു ശരീരത്തിൽ എത്തിയാൽ ഡെകസ മേത്തസോൻ എന്ന മരുന്നിന്റെ രീതിയിൽ പ്രവർത്തിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. ഇത്തരം കടലാസുകൾ മണ്ണിൽ വിഷാംശം കലർത്തുന്നുണ്ട്. കടലാസിൽ അടങ്ങിയിട്ടുള്ള രാസവസ്തുക്കൾ മനുഷ്യ ശരീരത്തിൽ എത്തിയാൽ മാരക രോഗങ്ങളുണ്ടാകാൻ കാരണമായേക്കും.
Leave a Reply