Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം : നടി മീരാ ജാസ്‌മിനും അനില്‍ ജോണ്‍ ടൈറ്റസും വിവാഹിതരായി. ബുധനാഴ്ച ഉച്ചയ്ക്ക് തിരുവനന്തപുരം പാളയം സി.എസ്.ഐ. എം.എം. പള്ളിയിലായിരുന്നു മിന്നുകെട്ട്.കനത്ത പോലീസ് കാവലിലായിരുന്നു വിവാഹം. തിരുവനന്തപുരത്ത് നടക്കുന്ന വിവാഹത്തിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അനില്‍ കോടതിയെ സമീപിച്ചിരുന്നു. തൻറെ ആദ്യ ഭാര്യയെന്ന് അവകാശപ്പെടുന്ന ബംഗുളൂരു സ്വദേശിയായ സ്‌ത്രീയില്‍ നിന്നും അവരുടെ പിതാവില്‍ നിന്നും ഭീഷണിയുണ്ടന്നും ചൂണ്ടിക്കാട്ടിയായിരുന്നു അനില്‍ കോടതിയെ സമീപിച്ചത്.വരന്‍ അനില്‍ ജോണ്‍ ടൈറ്റസും കൂട്ടരുമായിരുന്നു ആദ്യം പള്ളിയിലെത്തിയത്. വൈറ്റ് ഗൗണി അണിഞ്ഞാണ് മീര പള്ളിയിലെത്തിയത്.വിവാഹത്തിന് സി.എസ്.ഐ. മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. ധര്‍മരാജ് റസാലം മുഖ്യ കാര്‍മികത്വം വഹിച്ചു. ഇതിനുശേഷം ഇടപ്പഴഞ്ഞി ആര്‍.ഡി. ഓഡിറ്റോറിയത്തില്‍ വിവാഹ സത്കാരം നടന്നു.ചടങ്ങില്‍ ദിലീപ്, കാവ്യാ മാധവന്‍ ,മല്ലിക സുകുമാരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം മീരയുടെ വീട്ടില്‍വെച്ച് സ്‌പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം ഇരുവരുടേയും വിവാഹം രജിസ്‌റ്റര്‍ ചെയ്‌തിരുന്നു. മീരയുടെ ചെലവന്നൂരിലുള്ള വീട്ടിലെത്തി എറണാകുളം സബ് രജിസ്ട്രാര്‍ ആണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്.
Leave a Reply