Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലിസിയുമായി വിവാഹബന്ധം വേര്‍പ്പെടുത്തുകയാണെന്ന വാര്‍ത്ത നിഷേധിച്ചുകൊണ്ട് സംവിധായകന്‍ പ്രിയദര്‍ശന്‍ രംഗത്ത്.ഞങ്ങള്‍ക്കിടയില്‍ ഈഗോ ക്ലാഷ് നിലനില്‍ക്കുന്നുണ്ട് .അതുകൊണ്ടുതന്നെ പ്രശ്‌നങ്ങളുണ്ട്. ഇത് രമ്യമായി പരിഹരിക്കാനുള്ള ശ്രമം തുടരുകയാണ്.എല്ലാ വീട്ടിലും ഉണ്ടാകുന്ന സാധാരണ പ്രശ്‌നം മാത്രമാണ് ഞങ്ങൾക്കിടയിലുള്ളതെന്നും എന്നാൽ അതിത്ര കോളിളക്കമുണ്ടാക്കേണ്ട തരത്തിലുള്ള വാർത്തയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചില തർക്കങ്ങൾ ഉണ്ടായുരുന്നുവെങ്കിലും അതിനെ ഇത്തരത്തിലേക്ക് ആളിക്കത്തിച്ചതാരെന്ന് അറിയില്ലെന്നും പ്രിയൻ പറഞ്ഞു.പണവും വിവാഹേതര ബന്ധങ്ങളുമാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുന്നതെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.എന്നാൽ ഈ വാർത്തകളെന്നും ശരിയല്ലെന്നും പ്രശ്‌നങ്ങൾ രമ്യമായി പരിഹരിക്കാനുള്ള ശ്രമം തുടരുകയാണെന്നും പ്രിയൻ തുറന്നടിക്കുന്നു.വിവാഹേതര ബന്ധങ്ങളെ കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും പ്രിയൻ പറഞ്ഞു.ഇത്തരം അഭ്യൂഹങ്ങൾക്ക് മറുപടി പറയാൻ തനിക്കു സാധിക്കില്ലെന്നും പ്രിയൻ കൂട്ടി ചേർത്തു.എണ്‍പതുകളില്‍ ഏറെ വിവാദം ഉയര്‍ത്തിയ വിവാഹമായിരുന്നു ലിസി – പ്രിയന്‍ വിവാഹംമലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന പ്രിയന്റെയും ലിസിയുടേയും വിവാഹം.കേരള സെലിബ്രിറ്റി ടീമിന്റെ ഉടമസ്ഥ സ്ഥാനത്തേക്ക് ലിസി എത്തിയതോടെയാണ് കുടുംബ ബന്ധത്തില്‍ വിള്ളല്‍ വീണിരിക്കുന്നത്. ടീമിലെ യുവ നടനുമായുള്ള ബന്ധമാണ് ലിസിയെ പ്രിയനില്‍ നിന്ന് അകറ്റിയതെന്നും പറയപ്പെടുന്നുണ്ട്. ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ഒരു സൂപ്പര്‍ താരം ശ്രമിച്ചതായി വരെ റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, വിവാഹത്തിനു തടസം നിന്ന വീട്ടുകാര്‍ തന്നെയാണ് ഇപ്പോല്‍ ലിസിയെ വിവാഹ മോചനത്തിനായി പ്രേരിപ്പിക്കുന്നതും ഒത്തുതീര്‍പ്പുകള്‍ക്ക് തടസം നില്‍ക്കുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
Leave a Reply