Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:09 pm

Menu

Published on February 15, 2014 at 12:36 pm

ബാലുമഹേന്ദ്രയോട് എനിക്ക് പ്രണയമുണ്ടായിരുന്നു ….! ഭാഗ്യലക്ഷ്മി

lover-of-dubbing-artist-bagyalakshmi

സിഎംഎസ് കോളജ് സെമിനാര്‍ ഹാളില്‍ എൻറെ പ്രണയം എന്ന പുസ്തകം പ്രകാശനം ചെയ്തശേഷം തൻറെ പ്രണയം വെളിപ്പെടുത്തിക്കൊണ്ട് ഭാഗ്യലക്ഷ്മി സംസാരിച്ചു. അടുത്ത ദിവസം അന്തരിച്ച സംവിധായൻ ബാലുമഹേന്ദ്രയോട് തനിക്ക് പ്രണയം ഉണ്ടായിരുന്നെന്നാണ് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തിയിരിക്കുന്നത്. തൻറെ വിവാഹം നിശ്ചയിച്ചിരുന്ന സമയമായിരുന്നതിനാൽ അദ്ദേഹത്തോട് തൻറെ പ്രണയം തുറന്നു പറയാൻ കഴിഞ്ഞിരുന്നില്ലെന്നും ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി. ‘യാത്ര’ എന്ന സിനിമയുടെ ഡബിങ് സമയത്താണ് തനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയതെന്നും ഇവർ പറഞ്ഞു. നടി ശോഭയുടെ മരണശേഷം തനിക്ക് അദ്ദേഹത്തോട് ദേഷ്യം തോന്നിയിരുന്നെന്നും പിന്നീട് അദ്ദേഹത്തിൻറെ പെരുമാറ്റത്തിൻറെ ആകർഷണീയത കൊണ്ട് അത് മാറിയെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.ശോഭയ്ക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയതിൽ അതിശയമില്ലെന്നും ഇവർ പറഞ്ഞു.

Loading...

Comments are closed.

More News