Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 11, 2026 12:29 am

Menu

Published on February 15, 2014 at 3:07 pm

ഗര്‍ഭിണിയാകാന്‍ പോലും സമയം കിട്ടുന്നില്ലെന്ന് വിദ്യാബാലന്‍

actress-vidya-balan-denies-pregnancy-rumours-and-said-that-she-is-not-getting-time-to-live-with-her-husband

ബോളിവുഡിലെ താര സുന്ദരി  വിദ്യാബാലന്‍ ഗര്‍ഭിണിയാണെന്നും അല്ലെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയില്‍ താരം തന്നെ ഒടുവില്‍ മറുപടിയുമായി എത്തി. തനിയ്ക്ക് ഗര്‍ഭിണിയാകാന്‍ പോലും സമയം കിട്ടുന്നില്ലെന്നാണ് ഇതിനെ കുറിച്ച് വിദ്യ പ്രതികരിച്ചത്.ഇന്ത്യയിലെ ഒരു പ്രമുഖ മാധ്യമത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ വിദ്യ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.ഈ വർഷം മുഴുവൻ  തന്റെ  ഡേറ്റുകളും കരാറായിക്കഴിഞ്ഞതിനാല്‍ ഭര്‍ത്താവിനൊപ്പം സ്വകാര്യത പങ്കിടാന്‍ പോലും സമയം ലഭിക്കുന്നില്ലെന്നാണ് വിദ്യ പറയുന്നത്.ഭര്‍ത്താവും ബിസിനസ്‌ കാരനുമായ സിദ്ധാര്‍ത്ഥ്‌ റോയി കപൂറും താനും തമ്മില്‍ കാണുന്നത്‌ പോലും വിരളമായിട്ടാണ്‌. സിദ്ധാര്‍ത്ഥിനൊപ്പം ജീവിക്കുന്നത്‌ രസകരം ആണെങ്കിലും ഭാര്യയ്‌ക്കും ഭര്‍ത്താവിനും പകരം പോകുകയും വരികയും മാത്രം ചെയ്യുന്ന തങ്ങളെ വെറും ഫ്‌ളാറ്റ്‌മേറ്റ്‌ എന്ന്‌ വിശേഷിപ്പിച്ചാല്‍ പോലും തെറ്റില്ലെന്നുമാണ് താരം പറയുന്നത്.ചിത്രങ്ങളിലെ കിടപ്പറ സീനുകള്‍ ചെയ്യുമ്പോള്‍ സിദ്ധാര്‍ത്ഥിനോട് അക്കാര്യം പറയുമോയെന്ന ചോദ്യത്തിന് തങ്ങള്‍ രണ്ടുപേരും പരസ്പരം ബഹുമാനിയ്ക്കുന്ന പ്രൊഫഷണല്‍സ് ആണെന്നും അതുകൊണ്ടുതന്നെ ഇക്കാര്യങ്ങള്‍ പറയാതിരിക്കേണ്ടകാര്യമില്ലെന്നും വിദ്യ പറയുന്നു. എന്നാല്‍ വിവാഹശേഷം അത്തരം രംഗങ്ങളില്‍ അഭിനയിക്കേണ്ടിവന്നിട്ടില്ലെന്നും വിവാഹത്തിന് മുമ്പ് ഇത്തരം സീനുകള്‍ ഉണ്ടെങ്കില്‍ മാതാപിതാക്കളെ അറിയിക്കാറുണ്ടായിരുന്നുവെന്നും വിദ്യ പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News