Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 3:00 pm

Menu

Published on February 17, 2014 at 4:20 pm

അവസരം ലഭിച്ചാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നടൻ മുകേഷ്

actor-mukhesh-comming-to-politics

സിനിമയിൽ 30 വർഷം പിന്നിട്ട നടൻ മുകേഷിന് രാഷ്ട്രീയത്തിലേക്ക് വരാൻ താത്പര്യമുള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ   താല്പര്യമുള്ളതായി മുകേഷ് പറഞ്ഞു. മണ്ഡലവും, വിജയിക്കാനുള്ള സാധ്യതയും നോക്കി മാത്രമേ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയുള്ളൂ എന്നും ഒരവസരം ലഭിച്ചാൽ അത് തള്ളികളയുകയില്ലെന്നും മുകേഷ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട്തന്നോട് ഇതുവരെ ഒരു നേതാക്കളും പറഞ്ഞിട്ടില്ലെന്നും താരം പറഞ്ഞു, ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് മുകേഷ് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ മുകേഷ് മത്സരിച്ചേക്കുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു താരം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News