Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഏറെ നാളുകളായുള്ള ഊഹാപോഹങ്ങള്‍ക്കൊടുവിൽ മലയാളത്തിലെ താര ദമ്പതികളായ മഞ്ജു വാര്യരും ദിലീപും അവസാനം വിവാഹബന്ധം വേര്‍പെടുത്തുന്നു.ഇതു സംബന്ധിച്ച കേസ് അവസാന ഘട്ടത്തിലാണെന്നാണ് അറിയാൻ കഴിയുന്നത്.തൃശൂര്‍ കുടുംബ കോടതിയില്‍ പരസ്പര ധാരണയോടെയുള്ള വിവാഹമോചനത്തിന് ഇതിനകം തന്നെ ഇരുവരും ഹര്‍ജി കൊടുത്തിട്ടുണ്ട്.കുടുംബ ബന്ധത്തില്‍ വിള്ളലുണ്ടായതിനെ തുടര്‍ന്ന് ഒരു വര്‍ഷമായി ദിലീപും മഞ്ജു വാര്യരും വെവ്വറെയാണ് താമസിക്കുന്നത്. ദിലീപ് ആലുവയിലുള്ള തന്റെ വീട്ടിലും മഞ്ജു തൃശൂരില്‍ അച്ഛനമ്മമാര്‍ക്കൊപ്പവുമാണ് താമസിക്കുന്നത്.ദീര്‍ഘകാലമായി സിനിമാ ലോകത്തും ആരാധകര്‍ക്കിടയിലും ഏറെ സംസാരവിഷയമായ ഒരു കുടുംബജീവിതത്തിനാണ് ഇതോടെ അന്ത്യമാകുന്നത്. അടുത്തിടെ ദിലീപ് നല്‍കിയ ഒരഭിമുഖത്തില്‍ താന്‍ മകള്‍ക്കുവേണ്ടിയാണ് ജീവിക്കുന്നതെന്ന് പറഞ്ഞത് ഏറെ ചര്‍ച്ചയായിരുന്നു. കോടതിയില്‍നിന്നുണ്ടായ തീരുമാനങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഈ പരാമര്‍ശമെന്ന് ഇപ്പോള്‍ വിലയിരുത്താം.മകള്‍ മീനാക്ഷിയുമൊത്ത് കഴിയാന്‍ ലഭിക്കുന്ന ഒരവസരവും ഞാന്‍ നഷ്ടപ്പെടുത്താറില്ല. ഞാന്‍ മകള്‍ക്കുവേണ്ടിയാണ് ജീവിക്കുന്നത്. ഒരുഘട്ടം കഴിയുമ്പോള്‍ മറ്റാരെങ്കിലും അവളുടെ ജീവിതത്തിലേക്ക് കടന്നുവരും. അതുകൊണ്ടുതന്നെ നിങ്ങളുടെ കുട്ടികള്‍ക്കൊപ്പം കഴിയാനുള്ള ഒരവസരവും നഷ്ടപ്പെടുത്തരുതെന്നും അതാണ് നമ്മുടെ അനുഗ്രഹമെന്നുമുള്ള ഉപദേശവും ദിലീപ് അഭിമുഖത്തിലൂടെ നല്‍കുന്നുണ്ട്.ഇനി ദിലീപ്- മഞ്ജു വാര്യര്‍ കുടുംബത്തിന്റെ ഔദ്യോഗികമായ വേര്‍പിരിയലിന് നിയമപരമായ നടപടിക്രമങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇതും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് അറിയാൻ കഴിയുന്നത്.
Leave a Reply