Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 3, 2026 7:45 pm

Menu

Published on February 18, 2014 at 1:01 pm

അമൃതാനനന്ദമയിയുടെ ആശ്രമത്തിലെ തട്ടിപ്പുകളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി വിദേശ വനിതയുടെ പുസ്തകം

holy-hell-the-inside-story-of-amma-the-hugging-saint-revealed-in-new-book-by-former-personal-assistant

ലോകം മുഴുവൻ ആരാധകരുള്ള മാതാ അമൃതാനന്ദമയിയെയും അവരുടെ ആശ്രമത്തെയും കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി  പുറത്തിറങ്ങിയ പുസ്തകം വിവാദമാകുന്നു.ഇരുപതു വര്‍ഷത്തോളം കാലം അമൃതാനന്ദമയിയുടെ മനസാക്ഷി സൂക്ഷിപ്പുകാരിയും ശിഷ്യയുമായിരുന്ന ഓസ്‌ട്രേലിയക്കാരി ഗെയ്ല്‍ ട്രെഡ്‌വെല്‍ (ഗായത്രി) ആണ് പുസ്തകത്തിന്റെ രചയിതാവ്.‘ഹോളി ഹെല്‍: എ മെമയിര്‍ ഓഫ് ഫെയ്ത്ത്, ഡിവോഷന്‍ ആന്‍ഡ് പ്യൂര്‍ മാഡ്‌നെസ്’ (‘വിശുദ്ധ നരകം: വിശ്വാസത്തിന്റെയും ആരാധനയുടെയും ശുദ്ധഭ്രാന്തിന്റെയും ഓര്‍മക്കുറിപ്പ്’) എന്ന പുസ്തകത്തില്‍ ഒരു ആശ്രമത്തില്‍ നടന്നുകൂടാന്‍ പറ്റാത്ത കാര്യങ്ങളൊക്കെ വിശദമാക്കുന്നുണ്ട്.മനം മടുത്താണ് താൻ ഇന്ത്യയിൽ നിന്ന് പോയതെന്ന് ഈ പുസ്തകത്തിൽ ഗെയ്ല്‍ ട്രെഡ്വല്‍ എഴുതിയിട്ടുണ്ട്.ഇരുപത് വർഷത്തോളം ഇവർ അമ്മയുടെ കൂടെ ഉണ്ടായിരുന്നു. അമൃതാനന്ദമയിയുടെ സഹായിയായുള്ള ജോലി 24 മണിക്കൂർ നീളുന്നതായിരുന്നെന്നും മലയാളം അറിയാവുന്ന വിദേശ വനിതയായതുകൊണ്ടാണ് തന്നെ പി.എ ആക്കിയതെന്നും ഇതിൽ പറയുന്നുണ്ട്.വളരെ കുറച്ച് കാലം കൊണ്ടുതന്നെ ആശ്രമ രഹസ്യങ്ങളെല്ലാം മനസിലാക്കിയെന്നും അതുകൊണ്ട് തന്നെ ആശ്രമത്തില്‍പീഡനങ്ങളും തട്ടിപ്പുകളും മറ്റും നടക്കുന്നതായി കണ്ടെത്താൻ കഴിഞ്ഞെന്നും ഈ പുസ്തകത്തിൽ പറയുന്നു. ആശ്രമത്തിലെ മുതിര്‍ന്ന സ്വാമിയായ സ്വാമി അമൃതസ്വരൂപാനന്ദയെക്കുറിച്ചുമുള്ള ആരോപണങ്ങളും  ഈ പുസ്തകത്തിൽ ഗെയ്ല്‍ ട്രെഡ്വല്‍ എഴുതിയിട്ടുണ്ട്.ആമസോണിലാണ് ഈ പുസ്തകം ഇപ്പോൾ വില്ക്കപ്പെടുന്നത്.പുസ്തകം ഇതിനകം തന്നെ ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു. അമ്മയുടെ ഒട്ടുമിക്ക രഹസ്യങ്ങളും അറിയാവുന്ന ഗെയ്‌ലിൻറെ  വെളിപ്പെടുത്തലിനെ കുറിച്ച് മഠം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News