Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 4:07 pm

Menu

Published on February 18, 2014 at 2:47 pm

കുവൈറ്റില്‍ മൂന്ന് മലയാളികള്‍ അറസ്റ്റിൽ

malayalees-arrested-in-kuwait

ഫര്‍വാനിയ: കുവൈറ്റില്‍ മൂന്ന് മലയാളികളെ  കൊലപാതക കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. കുവൈറ്റിലെ ഫര്‍വാനിയയിലാണ് സംഭവം. ഫിലിപ്പീന്‍സ് യുവതിയെ കൊലപ്പെടുത്തിയ ശേഷം ഫ്ലാറ്റിനു തീയിട്ടതിനാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്‌തത്. ഫര്‍വാനിയയിലെ പാകിസ്ഥാന്‍ സ്‌കൂളിന് സമീപം ഫ്ലാറ്റിന് തീ പിടിച്ചിരുന്നു. ഈ തീ പിടിത്തത്തിലാണ് യുവതി മരിച്ചതെന്നാണ് എല്ലാവരും  ആദ്യം കരുതിയത്. എന്നാൽ പിന്നീടുള്ള പരിശോധനയിൽ തീപിടിത്തത്തിന് മുൻപ് തന്നെ യുവതി മരിച്ചിരുന്നതായി കണ്ടെത്തി. പിന്നീട്ഫ്ലാ റ്റിനകത്തുള്ള പരിശോധനയിൽ അജിത്‌ എന്നയാളുടെ സിവില്‍ ഐടി കണ്ടെത്തി. തുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. അജിത്ത് കൊല്ലപ്പെട്ട യുവതിയിൽ നിന്നും പലിശയ്ക്ക് ഒരു വൻ തുക വാങ്ങിയിരുന്നു. ഈ പണം തിരിച്ച് നല്കാതിരിക്കാനാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് അജിത്‌ പറഞ്ഞു. സംഭവത്തിൽ അജിത്തിനെ കൂടാതെ ഇരിങ്ങാപ്പുഴ സ്വദേശി ടിജോ തോമസ്, ബാലുശേരി സ്വദേശി തുഫൈല്‍ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ ഇവർക്ക് ഈ കേസിൽ  ഒരു പങ്കുമില്ലെന്നാണ് സൂചന.

Loading...

Comments are closed.

More News